ഫരീദാബാദ് രൂപത മാസ്കുകളും പിപിഇ കിറ്റുകളും വിതരണം ചെയ്തു
Wednesday, April 29, 2020 11:46 AM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെയും കാരിത്താസിന്‍റേയും സഹകരണത്തോടെ തയാറാക്കിയ മാസ്കുകളും പിപിഇ കിറ്റുകളും ഫരീദാബാദ് രൂപത അധ്യഷൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഡൽഹിയിൽ സ്വകാര്യ ആശുപത്രികളിൽ ജോലിചെയ്യുന്നവരുടെ സഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾക്ക് കൈമാറി.

ഈ കൊറോണ കാലത്ത് നഴ്സുമാർ വലിയ സേവനമാണ് സമൂഹത്തിന് നൽകുന്നതെന്നും അവർക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും ആശംസിക്കുന്നതായും ചടങ്ങിൽ ആർച്ച് ബിഷപ് പറഞ്ഞു. തുടർന്നും ഏതെങ്കിലും വിധത്തിൽ രൂപതക്ക് അവരുമായിട്ട് സഹകരിക്കാനോ അവരെ സഹായിക്കാനോ സാധിച്ചാൽ രൂപത അതിന് സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, കാരിത്താസ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്