ലോക്ക് ഡൗൺ: റദാക്കിയ വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്
Monday, April 27, 2020 10:24 PM IST
ന്യൂ ഡൽഹി: ലോക്ക് ഡൗണിനെ തുടർന്ന് റദാക്കിയ വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും വിമാന കമ്പനികൾ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു.

കോവിഡ് 19 പ്രതിസന്ധി മൂലം രാജ്യന്താര തലത്തിൽ വിമാന സർവീസുകൾ റദാക്കിയ സാഹചര്യത്തിൽ വിമാന കമ്പനികൾ യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനായി മടക്കി നൽകാത്തതിനെ തുടർന്ന് പ്രവാസി ലീഗൽ സെൽ കേന്ദ്ര വ്യമായേനേ മന്ദ്രാലയത്തിന് നിവേദനം നൽകിയിരുന്നു.

തുടർന്നു ഏപ്രിൽ 16 ന് വ്യമായേനേ മന്ദ്രാലയം ഒരു ഉത്തരവ് ഇറക്കുകയും അതുപ്രകാരം ലോക്ക് ഡൗണിന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തർവർക്കും റദ്ദാക്കിയവർക്കും മുഴുവൻ തുകയും വിമാന കമ്പനികൾ നല്കണമെന്ന് ആവശ്യപ്പെട്ടു.

പക്ഷെ ഈ ആനുകൂല്യം ലോക്ക് ടൗണിന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തർവർക്ക് കിട്ടിയിരുന്നില്ല. പ്രവാസികൾ ഉൾപ്പെടെയുള്ള നിരവധി ആളുകൾ ആഭ്യന്തര അന്താരാഷ്ട്ര യാത്രകൾക്ക് വളരെ മുന്പുതന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നു. ഇവർക്കെലാം ഈ അനൂകൂല്യം കിട്ടാത്തതിനെ തുടർന്നാണ് അടിയന്തരമായി കോടതി ഈ വിഷയത്തിൽ ഇടപെടണമെന്നും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ കേന്ദ്ര വ്യമായേനേ മന്ദ്രാലയത്തിന് നൽകണമെന്നും ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ ഹർജ്ജി സമർപ്പിച്ചത്.

മാർച്ച് 25 നു ശേഷം ലോക്ക് ഡൗൺ കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയുകയും റദ്ദാകുക്കയും ചെയ്ത യാത്രക്കാർക്ക് മാത്രം മുഴുവൻ തുകയും തിരിച്ചു നൽകുകയും ലോക്ക് ടൗണിനു മുന്പ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും തിരിച്ചു നൽകാതിരിക്കുകയും ചെയ്യുന്നത് ഏകപക്ഷിയമായ നടപടിയാണെന്ന് ജസ്റ്റീസ് സഞ്ജയ് കിഷൻ കൗൾ ഹർജ്ജി പരിഗണിക്കവേ പരാമർശിച്ചു. ഇതേ തുടർന്ന് മറുപടി സമർപ്പിക്കുവാൻ കേന്ദ്ര സർക്കാരിനുവേണ്ടി ഹാജ്ജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത യോട് കോടതി ആവശ്യപ്പെട്ടു.

സുപ്രീം കോടതി ജസ്റ്റീസുമാരായ എൻ‌വി രമണ, സഞ്ജയ് കിഷൻ കൗൾ, ബി. ഗവായി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്