കൊറോണ വൈറസ് മൂലം ബെൽജിയത്തിൽ 12 വയസുകാരി മരിച്ചു
Tuesday, March 31, 2020 8:59 PM IST
ബ്രസൽസ്: യൂറോപ്പിനെ ഞെട്ടിച്ചുകൊണ്ട് ബെൽജിയത്തിൽ പന്ത്രണ്ടു വയസുകാരി കൊറോണ വൈറസ് മൂലം മരിച്ചു. കൊറോണ ബാധിച്ച് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ മരണമാണിത്.

ഇത് വളരെ അപൂർവമായ ഒരു കേസാണ്, പക്ഷേ ഇത് ഞങ്ങളെ വളരെയധികം വേദനിപ്പിക്കുന്നു. ബ്രസൽസിലെ കൊറോണ പാൻഡെമിക് വക്താവ് പറഞ്ഞു.

കുട്ടിക്കു മുന്പ് മൂന്നു ദിവസമായി പനി ഉണ്ടായിരുന്നു. പനിയെത്തുടർന്നു കുട്ടിയുടെ അവസ്ഥ പെട്ടെന്ന് വഷളായി. ബെൽജിയത്തിൽ കോവിഡ് 19 ബാധിച്ച ഒൗദ്യോഗികമായി സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 12,775 ആയി ഉയർന്നു. വൈറസ് മൂലമുണ്ടായ മരണം 700 ലധികമാണ്.

കഴിഞ്ഞയാഴ്ച ആണ് പതിനാറുകാരി ഫ്രാൻസിൽ മരിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ