7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 4ന് ഫെബ്രുവരി 29 നു തിരി തെളിയും
Monday, February 24, 2020 10:53 PM IST
ലണ്ടന്‍: സംഗീതവും നൃത്തവും കോര്‍ത്തിണക്കി യുകെയിലെ പ്രമുഖ ഗായകര്‍ക്കൊപ്പം പതിനഞ്ചിലധികം യുവഗായകരെ അണിനിരത്തി 7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 4 ചാരിറ്റി ഇവന്‍റും, മലയാള സിനിമാഗാന രംഗത്ത് അതുല്യ സംഭാവനചെയ്ത നിരവധി നിത്യഹരിത ഗാനങ്ങള്‍ മലയാള ഭാഷക്ക് സമ്മാനിച്ച ജ്ഞാനപീഠം പത്മശ്രീ ഒഎന്‍വി കുറുപ്പ് അനുസ്മരണവും ഫെബ്രുവരി 29 നു (ശനി) തിരിതെളിയും.

വാറ്റ്ഫോര്‍ഡിലെ ഹോളി വെല്‍ കമ്മ്യൂണിറ്റി സെന്‍ററിൽ ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11 വരെ പരിപാടികള്‍. ആദ്യ മൂന്നു സീസണിന്‍റെ വിജയത്തിനു ശേഷം വാറ്റ്ഫോര്‍ഡിലെ കേരളാ കമ്യൂണിറ്റി ഫൗണ്ടേഷനുമായി (കെസിഎഫ്) സഹകരിച്ചു കൊണ്ടാണ് പരിപാടികള്‍ നടത്തുന്നത്.

യുകെയിലെ സംഗീതവിസ്മയമെന്നു വിശേഷിപ്പിക്കപ്പെടുന്ന സംഗീതോല്‍സവത്തില്‍ തോപ്പില്‍ ജോപ്പന്‍",ജോസഫ് എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാള സിനിമാ പിന്നണി ഗാനരംഗത്തു ശ്രദ്ധിക്കപ്പെട്ട യുകെ മലയാളിയായ ബെനഡിക്ട് ഷൈന്‍, ബ്രിസ്റ്റോള്‍ ബ്രാഡ് ലിസ്റേറാക്ക് കൗണ്‍സില്‍ മേയര്‍ ടോം ആദിത്യ,യുക്മ നാഷണല്‍ പ്രസിഡന്‍റ് മനോജ് പിള്ള,യുകെയിലെ സമൂഹ്യ സംഘനൊ പ്രവര്‍ത്തകനും യുക്മ ഫൗണ്ടര്‍ മുന്‍പ്രസിഡന്‍റ് വര്‍ഗീസ് ജോണ്‍, മാധ്യമ പ്രവർത്തകൻ ജോസ് കുമ്പിളുവേലില്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് മുഖ്യസ്പോണ്‍സറായി ഒരുക്കുന്ന സംഗീതോത്സവത്തില്‍ യുവഗായകരും മുതിര്‍ന്നവരുമടക്കം 45 ഓളം പ്രതിഭകള്‍ സംഗീത വിസ്മയമൊരുക്കും. ഇതുകൂടാതെ 15 ല്‍ പരം ക്ളാസിക്കല്‍, സിനിമാറ്റിക് ഡാന്‍സുകളും വേദിയെ പ്രകമ്പനം കൊള്ളിക്കും. കേരളത്തിലെ യുവജനോത്സവങ്ങളോടു കിടപിടിക്കുന്ന പ്രോഗ്രാമുകള്‍ ആണ് സംഗീതോത്സവ വേദിയായ വാറ്റ് ഫോര്‍ഡില്‍ അരങ്ങേറുക.

ഡെന്ന ആന്‍ ജോമോന്‍ (ബെഡ്ഫോര്‍ഡ്),അലീന സജീഷ് (ബേസിംഗ്സ്റ്റോക്ക്), ജിയാ ഹരികുമാര്‍ (ബെര്‍മിംഗ്ഹാം),ഇസബെല്‍ ഫ്രാന്‍സിസ് (ലിവര്‍പൂള്‍), അന്ന ജിമ്മി (ബെര്‍മിംഗ്ഹാം),ഡെന ഡിക്സ് (നോട്ടിങ്ഹാം),കെറിന്‍ സന്തോഷ് (നോര്‍ത്താംപ്ടണ്‍), ആനി ആലോസിസ് (ലൂട്ടന്‍),ഫിയോന ബിജു (ഹാവെര്‍ഹില്‍),ഫ്രേയ ബിജു (ഹാവെര്‍ഹില്‍),ജോണ്‍ സജി (ലിവര്‍പൂള്‍),ദൃഷ്ടി പ്രവീണ്‍ (സൗത്തെന്‍ഡ്),ജെയ്മി തോമസ് (വാറ്റ്ഫോര്‍ഡ്), ജിസ്മി & അന്‍സിന്‍ (ലിവര്‍പൂള്‍), ദിയ ദിനു (വൂസ്റ്റര്‍),നാട്ടാന്യ നോര്‍ഡി (വോക്കിംഗ്) ജെസീക്ക സാവിയോ (നോട്ടിംഗ്ഹാം) എന്നിവരെ കൂടാതെ 7 ബീറ്റ്സ് സാരഥി മനോജ് തോമസ് (കെറ്ററിംഗ്), ലിന്‍ഡ ബെന്നി (കെറ്ററിംഗ്) സത്യനാരായണന്‍ (നോര്‍ത്താംപ്ടണ്‍),ജോണ്‍സന്‍ ജോണ്‍ (ഹോര്‍ഷം), തോമസ് അലക്സ് (ലണ്ടന്‍ ), ഷാജു ജോണ്‍ (സ്പാല്‍ഡിങ്) മഴവില്‍ സംഗീത സാരഥി അനീഷ് & ടെസ്സമോള്‍ (ബോണ്‍മൗത് ), രഞ്ജിത് ഗണേഷ് (മാഞ്ചസ്റ്ററര്‍ ), ഷാജു ഉതുപ്പ് (ലിവര്‍പൂള്‍), ബിജു യോഹന്നാന്‍ (കൊവെന്‍ട്രറി), മൗറീഷ്യന്‍ ഗായകന്‍ സാന്‍ സാന്റോക് (ലണ്ടന്‍),സജി സാമുവേല്‍ (ഹാരോ), ഹാര്‍മോണിക്ക സംഗീത വിസ്മയവുമായി റോണി എബ്രഹാം (ബ്രിസ്റ്റോള്‍), ജോണ്‍ പണിക്കര്‍ (വാറ്റ്ഫോര്‍ഡ്), ഫെബി (പീറ്റര്‍ബോറോ), ഉല്ലാസ് ശങ്കരന്‍ (പൂള്‍),അഭിലാഷ് കൃഷ്ണ (വാറ്റ്ഫോര്‍ഡ), ഷെനെ (വാറ്റ്ഫോര്‍ഡ്),സൂസന്‍ (നോര്‍താംപ്ടണ്‍),ഡോ. കാതറീന്‍ ജെയിംസ് (ബെഡ്ഫോര്‍ഡ്), ലീമ എഡ്ഗര്‍ (വാറ്റ്ഫോര്‍ഡ്), ഡോ.സുനില്‍ കൃഷ്ണന്‍ (ബെഡ്ഫോര്‍ഡ്), ജോര്‍ജ് തോമസ് (വാറ്റ്ഫോര്‍ഡ്), ജോര്‍ജ് വര്‍ഗീസ് (വാറ്റ്ഫോര്‍ഡ്), റെജി തോമസ് (വൂസ്ററര്‍) ജിജോ മത്തായി (ഹൈ വൈകോംബ്), ജയശ്രീ(വാറ്റ്ഫോര്‍ഡ്), സൂസന്‍ (നോര്‍ത്താംപ്ടണ്‍ ), ഷാ (പീറ്റര്‍ബോറോ) എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.

സംഗീതത്തിനൊപ്പം സിനിമാറ്റിക് & ക്ളാസിക്കല്‍ നൃത്തച്ചുവടുകളുമായി യു കെയിലെ വിവിധ വേദികളില്‍ കഴിവു തെളിയിച്ച ടീം "ത്രിനേത്ര നടനം,ജയശ്രീ,ഗ്രീഷ്മ,ഷെല്ലി ഗ്രൂപ്പ് വാറ്റ്ഫോര്‍ഡ് ടീം അവതരിപ്പിക്കുന്ന സെമിക്ളാസിക്കല്‍ ഫ്യൂഷന്‍, ഒഎന്‍വി ട്രിബ്യൂട്ട് സ്പെഷല്‍ സെമിക്ളാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സ് ജിഷ സത്യന്‍ "നടനം ഡാന്‍സ് സ്കൂള്‍" നോര്‍ത്താംപ്ടണ്‍, സെമി ക്ളാസിക്കല്‍ ഫ്യൂഷന്‍ മഞ്ജു സുനില്‍ "ലാസ്യരസ ടീം റെഡിംഗ്", സയന,ഇസബെല്‍ & ടീം സെമിക്ളാസിക്കല്‍ ഫ്യൂഷന്‍ നടനം സ്കൂള്‍ നോര്‍ത്താംപ്ടണ്‍, ഫെബ,ഫെല്‍ഡ ടീം ഹയര്‍ഫീല്‍ഡ് സിനിമാറ്റിക് ഡാന്‍സ്, യുക്മ കലാപ്രതിഭ 2019 ടോണി അലോഷ്യസ് (ല്യൂട്ടന്‍) അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സ്,മുന്‍ യുക്മ കലാതിലകം മിന്നാ ജോസ് (സാലിസ്ബറി) അവതരിപ്പിക്കുന്ന കുച്ചിപ്പുടി,ഹോര്‍ഷം ബോയ്സ് ആരോണ്‍ & ടീം നയിക്കുന്ന ഫ്യൂഷന്‍ ഡാന്‍സ്, ടാന്‍വി , മേഘ്നാ (വാറ്റ്ഫോര്‍ഡ്) ടീം അവതരിപ്പിക്കുന്ന ഫ്യൂഷന്‍, ഹോര്‍ഷം ഗേള്‍സ് ആന്‍ഡ്രിയ,ഏംലിസ് ടീം ഫ്യൂഷന്‍ ഡാന്‍സ്, നിമ്മി,അനീറ്റ(വാറ്റ്ഫോര്‍ഡ്) & ടീം നയിക്കുന്ന സിനിമാറ്റിക് ഫ്യൂഷന്‍, ടീം "റെഡ് ചില്ലീസ് " ജയശ്രീ വാറ്റ്ഫോര്‍ഡ് അവതരിപ്പിക്കുന്ന കുച്ചിപ്പുടി, ശ്രേയ സജീവ് (എഡ് മണ്ടന്‍) സെമിക്ളാസിക്കല്‍, ബെഥനി സാവിയോ (നോട്ടിംഗ്ഹാം) സെമി ക്ളാസിക്കല്‍ തുടങ്ങിയ ഒട്ടനവധി കലാപരിപാടികള്‍ വേദിയെ പ്രോജ്ജ്വലമാക്കും.

സംഗീതോത്സവം സീസണ്‍ 4 ല്‍ അവതാരകരായെത്തുന്നത് സൂര്യാ ടി വി, മഴവില്‍ മനോരമ,ഫ്ളവേഴ്സ് എന്നീ ചാനലുകളില്‍ അവതാരികയായിരുന്ന നതാഷാ സാം,നിരവധി വേദികളില്‍ കഴിവ് തെളിയിച്ച ആന്‍റ്റോ ബാബു(ബെഡ്ഫോര്‍ഡ് ), ബ്രോണിയ ടോമി (വാട്ട് ഫോര്‍ഡ്) എന്നിവരാണ്. കൂടാതെ കളര്‍ മീഡിയ ലണ്ടനും ബീറ്റ്സ് യുകെ ഡിജിറ്റലും ചേര്‍ന്നൊരുക്കുന്ന ഫുള്‍ എച്ച്ഡി എല്‍ഇഡി സ്ക്രീന്‍ സംഗീതോത്സവം സീസണ്‍ 4 നു മാറ്റേകും.
പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും മാഗ്നവിഷന്‍ ടിവി ലൈവ് സംപ്രേഷണം ചെയ്യും. മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാകുന്ന വാട്ട്ഫോര്‍ഡിന്‍റെ (കെസിഎഫ്) വനിതകള്‍ ഒരുക്കുന്ന ലൈവ് ഭക്ഷണശാലയും വേദിയോട് ചേര്‍ന്നു പ്രവര്‍ത്തിക്കും.

തികച്ചും സൗജന്യമായി പ്രവേശനമൊരുക്കുന്ന കലാ മാമാങ്കത്തിലേക്ക് ഏവരെയും കുടുംബസമേതം സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക് : ജോമോന്‍ മാമ്മൂട്ടില്‍ : 07930431445, സണ്ണിമോന്‍ മത്തായി 07727 993229, മനോജ് തോമസ് 07846 475589

വേദിയുടെ വിലാസം : HolyWell Communtiy Cetnre,Watford,WD18 9QD.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ