ഡെറി സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ ദര്‍ശന തിരുനാള്‍
Saturday, February 22, 2020 11:13 AM IST
ഡെറി: സെന്റ് മേരീസ് പള്ളിയില്‍ നടത്തിവരാറുള്ള പരിശുദ്ധ കന്യകാ മാതാവിന്റെ ദര്‍ശന തിരുനാള്‍ പൂര്‍വാധികം ഭംഗിയോടെ 22-നു ശനിയാഴ്ച ആഘോഷിക്കുമെന്നു റവ.ഫാ. ജോസഫ് കറുകയില്‍ അറിയിച്ചു.

രാവിലെ 11.30-നു കൊടിയേറ്റ് ലദീഞ്ഞ്, പ്രസുദേതി വാഴ്ച, തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന , പ്രദിക്ഷിണം എന്നിവയും നടക്കും. ഫാ. ഫാന്‍സ്വാ പത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും. തുടന്ന് അടിമവെക്കല്‍, തിരുനാള്‍ ഏറ്റെടുക്കല്‍, സ്‌നേഹ വിരുന്ന് എന്നിവയും നടക്കും.കഴുന്ന് നേര്‍ച്ചക്കുള്ള പ്രത്യേക സംവിധാനവും തിരുനാളിനോട് അനുബന്ധിച്ചു ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍