ബ്രെക്സിറ്റ്: യൂറോപ്യന്‍ കുടിയേറ്റം കുത്തനെ കുറയും
Tuesday, February 11, 2020 10:00 PM IST
ലണ്ടന്‍: ബ്രെക്സിറ്റിനു ശേഷമുള്ള സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള സാങ്കേതി വിജ്ഞാനം കുറവുള്ള തൊഴിലാളികളുടെ കുടിയേറ്റത്തില്‍ പ്രതിവര്‍ഷം 90,000 പേരുടെ വരെ കുറവു വരുമെന്ന് റിപ്പോര്‍ട്ട്. അതേസമയം, വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റത്തില്‍ വര്‍ധനയും പ്രതീക്ഷിക്കുന്നുണ്ട്.

ബ്രെക്സിറ്റിനു ശേഷമുള്ള ട്രാന്‍സിഷന്‍ സമയം കൂടി കഴിഞ്ഞാല്‍ നടപ്പാക്കാനുള്ള പുതിയ കുടിയേറ്റ നയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ആഭ്യന്തര മന്ത്രി പ്രീതി പട്ടേലും ഒപ്പുവച്ചു കഴിഞ്ഞു. ഇതുപ്രകാരമുള്ള ഭേദഗതികളാണ് അവിദഗ്ധ കുടിയേറ്റം കുറയാനും വിദഗ്ധ കുടിയേറ്റം കൂട്ടാനും ഇടയാക്കുക.

വെള്ളിയാഴ്ച ചേരുന്ന സമ്പൂര്‍ണ മന്ത്രിസഭാ യോഗം പുതിയ കുടിയേറ്റ നയം ചര്‍ച്ച ചെയ്ത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്ട്രേലിയന്‍ മാതൃകയിലുള്ള കുടിയേറ്റ നയമാണ് ബോറിസ് ജോണ്‍സന്‍റെ വാഗ്ദാനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ