എവേയ്ക്ക് ലണ്ടൻ ബൈബിൾ കൺവൻഷൻ ജനുവരി 18 ന്
Tuesday, January 14, 2020 7:15 PM IST
ലണ്ടൻ: സെഹിയോൻ യുകെ ഇംഗ്ലീഷ് ടീം നയിക്കുന്ന മൂന്നാം ശനിയാഴ്ച ലണ്ടൻ ബൈബിൾ കൺവൻഷൻ ജനുവരി 18 നു ഉച്ചകഴിഞ്ഞു 2 മുതൽ 6 വരെ പാമേഴ്സ് ഗ്രീൻ കാത്തലിക് സ്കൂളിൽ നടക്കും. പ്രധാന ഹാളിൽ മുതിർന്നവർക്കും ക്ലാസ് മുറികളിൽ കുട്ടികൾക്കുമാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് 1.30നു ജപമാല പ്രാർഥനയോടെ ആരംഭിക്കുന്ന കൺവൻഷനിൽ ആരാധന, വചന പ്രഘോഷണം, വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, രോഗസൗഖ്യപ്രാർഥന എന്നിവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും. കുന്പസാരത്തിനും കൗൺസിലിംഗിനും സൗകര്യം ഉണ്ടായിരിക്കും.

ദൈവവചന വർഷമായി ആചരിക്കുന്ന 2020 ലെ ആദ്യ കൺവൻഷനിൽ പോണേഴ്സ് എന്‍റ് പള്ളി വികാരി ഫാ. ജോൺ ഷൂറിങ്ങ് വിശുദ്ധ ബലി അർപ്പിച്ച് സുവിശേഷ പ്രഘോഷണം നടത്തും. ബ്രദർ ജാക്സൻ വചന സന്ദേശം നൽകും. ബ്രദർ സെയിൽസ് രോഗസൗഖ്യ പ്രാർഥനയും ബ്രദർ ടിങ്കു ഗാന ശുശ്രൂഷയും സോജി, ബിജോ എന്നിവർ കുട്ടികളുടെ ശുശ്രൂഷയും നയിക്കും.

വിവരങ്ങൾക്ക്:തോമസ് 07903867625.