പിരിച്ചുവിടലിനെതിരേ തൈസന്‍ക്രൂപ്പ് തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം
Wednesday, December 4, 2019 9:52 PM IST
ഡൂയിസ് ബർഗ്: കൂട്ട പിരിച്ചുവിടലിനെതിരെ തൈസന്‍ക്രൂപ്പ് തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി. മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയ്ക്ക് തൊഴിലാളികളെ ബലിയാടാക്കുകയാണെന്ന് പ്രകടനക്കാര്‍ ആരോപിച്ചു.

ടാറ്റാ സ്റ്റീലുമായി ലയിക്കാനുള്ള നീക്കം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കമ്പനി കൂട്ട പിരിച്ചുവിടലിനു തീരുമാനമെടുത്തത്. ഇത് മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നാണ് തൊഴിലാളികളുടെ ആരോപണം.

രാജ്യത്തെ ശക്തമായ ഐജി മെറ്റല്‍ യൂണിയന്‍റെ ആഭിമുഖ്യത്തിലായിരുന്നു പ്രകടനം. ആറായിരം തൊഴിലാളികള്‍ പങ്കെടുത്തെന്നാണ് യൂണിയന്‍ നേതാക്കള്‍ അവകാശപ്പെടുന്നത്. ഡൂയിസ്ബര്‍ഗിലെ തൈസന്‍ ക്രൂപ്പ് ആസ്ഥാനത്തിനു മുന്നിലായിരുന്നു പ്രകടനം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍