ഹോ​ളി ട്രി​നി​റ്റി സി​എ​സ്ഐ ച​ര്‍​ച്ചി​ന്‍റെ ക്രി​സ്തു​മ​സ് ക​രോ​ള്‍ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി
Wednesday, December 4, 2019 1:40 PM IST
ബ്രി​സ്ബെ​യ്ന്‍: ഹോ​ളി ട്രി​നി​റ്റി സി​എ​സ്ഐ ച​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ച ക്രി​സ്മ​സ് ക​രോ​ള്‍ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. വാ​ട്സ​ണ്‍ സ്ട്രീ​റ്റ് ക്യാ​മ്പ് ഹി​ല്‍ ച​ര്‍​ച്ച് ഹാ​ളി​ല്‍ ന​ട​ന്ന ക​രോ​ള്‍ ശു​ശ്രൂ​ഷ​യ്ക്ക് ഇ​ട​വ​ക വി​കാ​രി​യും ഗാ​യ​ക സം​ഘം ക​മ്മി​റ്റി പ്ര​സിഡന്‍റുമായ റ​വ. ഷി​ബി​ന്‍ വ​ര്‍​ഗീ​സ് നേ​തൃ​ത്വം വ​ഹി​ച്ചു. ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി​യും ക്രൈ​സ്റ്റ് ദി ​കിംഗ് ച​ര്‍​ച്ച് വി​കാ​രി​യു​മാ​യ ഫാ.​ഡേ​വി​ഡ് ഫ്രാ​ന്‍​സി​സ് ക്രിസ്മസ് സ​ന്ദേ​ശം ന​ല്‍​കി. സം​വി​ധാ​യ​ക​നും ഓ​സ്ട്രേ​ലി​യ​ന്‍ ച​ല​ച്ചി​ത്ര രം​ഗ​ത്തെ മ​ല​യാ​ളി സാ​ന്നിധ്യവുമായ ജോ​യ് കെ.​ മാ​ത്യു മു​ഖ്യാ​തി​ഥിയായിരുന്നു.

ക്വ​യ​ര്‍ മാ​സ്റ്റ​ര്‍ കു​ര്യ​ന്‍ സ​ച്ചി​ന്‍ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​യ​ക​രാ​യ അ​ലെ​ന്‍ സ​ച്ചി​ന്‍ ജോ​ണ്‍, അ​ലെ​ന്‍ വ​ര്‍​ക്കി, പ്രി​യ സൂ​സ​ന്‍ പ്ര​സാ​ദ്, ഷെ​ബി എ​ലി​സ​ബ​ത്ത് ജോ​ര്‍​ജ്, അ​നു സ​ച്ചി​ന്‍ കു​ര്യ​ന്‍, ഷെ​നി തു​ഷാ​ന്‍, ഷെ​റീ​ന്‍ ആ​ല്‍​വി​ന്‍, മി​നി സൂ​സ​ന്‍ ജോ​ണ്‍, റ്റാ​നി​യ സോ​ണി, ജി​സ് ജോ​ണ്‍ തോ​മ​സ്, തോ​മ​സ് ജോ​ണ്‍, എ​ബി​ന്‍ എ​ബ്ര​ഹാം ഫി​ലി​പ്പ്, സാ​ബു ജേ​ക്ക​ബ്, സോ​ണി ജോ​ണ്‍ മാ​ത്യു, റ​വ.​ഷി​ബി​ന്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ ഒ​രു​ക്കി​യ ക​രോ​ള്‍ സം​ഗീ​ത വി​രു​ന്ന് ആ​സ്വാ​ദ്യ​ക​ര​മാ​യി. സ​ണ്‍​ഡേ സ്കൂ​ള്‍ കു​ട്ടി​ക​ളു​ടെ ക​രോ​ള്‍ അ​വ​ത​ര​ണ​വും ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചു.

സി​എ​സ്ഐ ച​ര്‍​ച്ച് സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ഫി​ലി​പ്പ്, ഗാ​യ​ക സം​ഘം സെ​ക്ര​ട്ട​റി ജി​സ് ജോ​ണ്‍ തോ​മ​സ്, ക്വ​യ​ര്‍ മാ​സ്റ്റ​ര്‍ കു​ര്യ​ന്‍ സ​ച്ചി​ന്‍ ജോ​ണ്‍, ക്വ​യ​ര്‍ ട്ര​ഷ​ര്‍ ഷെ​റീ​ന്‍ ആ​ല്‍​വി​ന്‍, എ​ബി​ന്‍ എ​ബ്ര​ഹാം ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.