കെഎംസിസി മെൽബൺ ചാപ്റ്റർ ഉദ്ഘാടനം
Thursday, October 24, 2019 8:37 PM IST
മെൽബൺ: ജീവകാരുണ്യ സന്നദ്ധ സംഘടനാ രംഗത്ത് മാതൃകയായി പ്രവർത്തിക്കുന്ന കെഎംസിസിയുടെ മെൽബൺ ചാപ്റ്റർ നിലവിൽ വരുന്നു. ഒക്ടോബർ 27 ന് ടോട്ടൻ ഹാം ലൈറ്റ് ഫൗണ്ടേഷനിൽ നടക്കുന്ന ചടങ്ങിൽ ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം നിർവഹിക്കും.

പ്രശസ്ത പ്രാസംഗികനും ട്രെയിനറുമായ ഡോ.സുലൈമാൻ മേൽ പത്തൂർ ക്ലാസ് നയിക്കും. മൾട്ടി കൾചറൽ ഡിപ്പാർട്ട്മെന്‍റ് പ്രതിനിധിയായി എം.പി.കൗശല്യ വഗേല, ഡിപ്പാർട്മെന്‍റ് മേയർ, മാരിബിർണോംഗ് സിറ്റി കൗൺസിൽ സാറ കാർട്ടർ,പ്രവാസി മലയാളി സാംസ്കാരിക നായകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

റിപ്പോർട്ട്: ജോസ് എം. ജോർജ്