ഗോൾഡ് കോസ്റ്റിൽ ബൈബിൾ കലോത്സവം
Wednesday, October 9, 2019 9:28 PM IST
ഗോൾഡ് കോസ്റ്റ് : ഗോൾഡ് കോസ്റ്റ് മേരിമാതാ സീറോ മലബാർ സൺഡേ സ്കൂൾ കുട്ടികളുടെ ബൈബിൾ കലോത്സവം ഒക്ടോബർ 12, 13 (ശനി, ഞായർ) തീയതികളിൽ നടക്കും.

ശനി രാവിലെ 9 ന് വിശുദ്ധ കുർബാനയ്ക്കുശേഷം ബൈബിൾ റാലിയും പ്രതിഷ്ഠയും നടക്കും. തുടർന്നു സൺഡേ സ്കൂൾ ഡയറക്ടർ ഫാ. വർഗീസ് വാവോലിൽ കലോത്സവം ഉദ്ഘാടനം ചെയ്യും.

വിവിധ ഇനങ്ങളിലായി മൂന്നു വ്യത്യസ്ത സ്റ്റേജുകളിൽ സബ് ജൂണിയർ, ജൂണിയർ, സീനിയർ, വിഭാഗങ്ങളിൽ മത്സരം നടക്കും. രചനാ മത്സരങ്ങൾ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒന്നു മുതൽ 5 വരെ പാരീഷ് ഹാളിൽ നടക്കും.

പരിപാടികൾക്ക് ഡയറക്ടർ ഫാ. വർഗീസ് വാവോലിൽ, ഹെഡ്മാസ്റ്റർ ചെറിയാൻ തോമസ്, കോഓർഡിനേറ്റർ ജോസ് പോൾ, സ്റ്റാഫ് സെക്രട്ടറി മിനി സാജൻ തുടങ്ങിയവർ നേതൃത്വം നൽകും.