കുമ്മനം വിക്ടോറിയ പാര്‍ലമെന്‍റ് സന്ദര്‍ശിച്ചു
Friday, September 13, 2019 9:44 PM IST
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ വിക്ടോറിയ പാര്‍ലമെന്‍റ് സന്ദര്‍ശിച്ചു. ഇന്ത്യന്‍ വംശജയായ ആദ്യത്തെ എംപി കൗസല്യ വഗേലയുടെ അതിഥിയായി എത്തിയ കുമ്മനം പാര്‍ലമെന്‍റിന്‍റെ ഇരു സഭകളുടേയും നടപടിക്രമങ്ങള്‍ സ്പീക്കറുടെ ഗാലറിയിലിരുന്നു വീക്ഷിച്ചു. കേരളത്തിലെ പ്രശ്‌നങ്ങള്‍ കൗസല്യ വഗേലയുമായി ചര്‍ച്ച ചെയ്ത കുമ്മനം, അവരെ കേരളത്തിലേക്ക് ക്ഷണിക്കുകയും ക്ഷണം സ്വീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി ഡാനിയല്‍ ആന്‍ഡ്രൂസിനേയും കുമ്മനം കണ്ടു.


പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ദീപാവലി ആഘോഷങ്ങളുടെ സമാപനത്തിലും കുമ്മനം പങ്കെടുത്തു. ഇന്ത്യന്‍ കോൺസൽ ജനറല്‍ രാജ് കുമാര്‍ സ്വീകരിച്ചു. കേരള ഹിന്ദു സൊസൈറ്റി ഭാരവാഹി രജ്ഞി നാഥ്, ഹിന്ദു സ്വയം സേവകസംഘം കാര്യവാഹ് നാരായണ്‍ വാസുദേവന്‍, മാധ്യമ പ്രവര്‍ത്തകന്‍ പി. ശ്രീകുമാര്‍ എന്നിവരും കുമ്മനത്തെ അനുഗമിച്ചു.