ബ്രിസ്ബെയ്ന്‍ കേരള കള്‍ച്ചറല്‍ കമ്യൂണിറ്റി ഓണം ആഘോഷിച്ചു
Friday, September 13, 2019 5:32 PM IST
ബ്രിസ്ബെയ്ന്‍: ബ്രിസ്ബെയ്ന്‍ കേരള കള്‍ച്ചറല്‍ കമ്യൂണിറ്റിയുടെ പ്രഥമ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. സ്റ്റാഫോര്‍ഡ്ഹാ ഹൈറ്റ്സിലെ സോമര്‍ സെറ്റ് ഹില്‍സ് സ്റ്റേറ്റ് സ്കൂള്‍ ഹാളില്‍ നടന്ന ആഘോഷം മര്‍ച്ചന്‍റ് വാര്‍ഡ് കൗണ്‍സിലര്‍ ഫിയോന ഹാമോണ്ട് ഉദ്ഘാടനം ചെയ്തു. സംവിധായകൻ ജോയ് കെ. മാത്യു മുഖ്യാതിഥി ആയിരുന്നു.

ബ്രിസ്ബെയ്ൻ കേരള കള്‍ചറല്‍ കമ്യൂണിറ്റി പ്രസിഡന്‍റ് ബാസ്റ്റിന്‍ പയ്യപ്പിള്ളി, സെക്രട്ടറി ബിജോയ് എം. കുര്യാക്കോസ്, പ്രോഗ്രാം ചീഫ് കോ ഓര്‍ഡിനേറ്ററും ബികെസിസിയുടെ ട്രഷറുമായ ഷിജു ജേക്കബ്, ഡാലിയ ബെനഡിക്ട് എന്നിവര്‍ സംസാരിച്ചു.

ഓണാഘോഷത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച "ഡ്രീം കെയർ' എന്ന നാടകം ശ്രദ്ധേയമായി. രാജഗോപാല്‍ ബൂന്‍ഡോള്‍, ജിലേഷ് ജയിംസ് എന്നിവര്‍ ചേർന്നാണ് നാടകത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചത്. ബാസ്റ്റിൻ സംഗീതം നൽകി. സന്തോഷ് മാത്യു മംഗോ ഹില്‍, സുനു പോള്‍, ഷിജു ചെറിയാന്‍, രേഷ്മ ജോണ്‍സണ്‍ ബിജോ മാത്യു, എന്നിവർക്ക് പുറമേ സംവിധായകരും ചേർന്നാണ് നാടകം രംഗത്ത് അവതരിപ്പിച്ചത്.തിരുവാതിരകളി, ശാസ്ത്രീയനൃത്തം, സംഘനൃത്തം, വയലിന്‍ ഫ്യൂഷന്‍, ക്ലാസിക്കല്‍ ഡാന്‍സ്, വഞ്ചിപ്പാട്ട് എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റേകി. വനിതകളുടെ വടംവലി മത്സരത്തില്‍ രേഷ്മ ജോണ്‍സന്‍റെ നേതൃത്വത്തിലുള്ള ടീമും പുരുഷ വടംവലിയില്‍ ബിനോയ് കൃഷ്ണയും ടീമും വിജയികളായി. ബാസ്റ്റിന്‍ പയ്യപ്പിള്ളി നേതൃത്വം കൊടുത്ത ബ്രിസ്ബെന്‍ ചെമ്പടയുടെ ചെണ്ടമേളം കാഴ്ചക്കാരുടെ മനംകവർന്നു.

39 ഓളം ടീമുകളുടെ നേതൃത്വത്തിലുള്ള വിവിധ തരം കലാപരിപാടികള്‍ ഓണാഘോഷത്തിന് തിളക്കം കൂട്ടി. ഗ്രിഫിന്‍ പ്രഫഷണല്‍സ്, ജയ്ഹെര്‍ ഹരിഹരന്‍, വേള്‍ഡ് ഓഫ് സ്പൈസസ് അജോ ജോസ് പൂത്തോട്ടല്‍, വാള്‍ സ്ട്രീറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് രാജന്‍ തോമസ്, ബെസ്റ്റ് ഇന്‍ഷുറന്‍സ് റജി സക്കറിയ, ഇന്ത്യന്‍ സ്പൈസ് ഷോപ്പ് ബെന്നി തോമസ് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി.