കുമ്മനം രാജശേഖരന്‍റെ ഓസ്ട്രേലിയൻ സന്ദർശനം സെപ്റ്റംബർ 12 മുതൽ
Saturday, September 7, 2019 3:37 PM IST
മെൽബൺ: ഒരാഴ്ചത്തെ സന്ദർശനത്തിനായി മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ സെപ്റ്റംബർ 12 ന് മെൽബണിൽ എത്തും. കേരള ഹിന്ദു സൊസൈറ്റിയുടെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന അദ്ദേഹം മെൽബണിലും സിസ്നിയിലുമായി ഒരു ഡസനോളം പരിപാടികളിൽ കൂടി പങ്കെടുക്കും .

12 ന് വിക്ടോറിയ പാർലമെന്‍റ് സന്ദർശിക്കുന്ന കുമ്മനം അന്നു തന്നെ ഇന്ത്യൻ ഡോക്ടർമാരുടെ യോഗത്തിലും പങ്കെടുക്കും. 13 ന് ഓസ്ട്രേലിയയിലെ ആദ്യത്തെ ഹിന്ദു പാർലമെന്‍റ് അംഗം കൗശല്യ വഗേല യുമായി കൂടിക്കാഴ്ച നടത്തും . 14 ന് ഓവർസീസ് ഫ്രണ്ട് ഓഫ് ബിജെപി യുടെ പരിപാടിയിലും വിശ്വ ഹിന്ദു പരിഷത്തിന്‍റെ രക്ഷാ ബന്ധൻ ചടങ്ങിലും പങ്കെടുക്കും. 15 ന് മെൽബൺ ഹിന്ദു സൊസൈറ്റി യുടെ ഓണാഘോഷത്തിലും ഹിന്ദു സ്വയം സേവക് സംഘ് ശാഖയിലും പകെടുക്കും. 16 ന് ഇന്ത്യൻ കോൺസുലേറ്റും 17 ന് ഗീലോങ് ഇസ്ക്കാൺ ഗോ ശാലയും കുമ്മനം സന്ദർശിക്കും. 18 മുതൽ 20 വരെ സിഡ്നിയിൽ വിവിധ സംഘടനകളുടെ പരിപാടിയിൽ പങ്കെടുക്കും.