ജിഐസിസി ട്രോഫി ക്രിക്കറ്റ് മത്സരം ഗോൾവേയിൽ
Friday, August 16, 2019 10:14 PM IST
ഗാൽവേ: ജിഐസിസി ട്രോഫിക്കു വേണ്ടിയുള്ള പ്രഥമ ഓൾ അയർലൻഡ് ക്രിക്കറ്റ് മത്സരം ഓഗസ്റ്റ് 17 ന് (ശനി) ഗാൽവേ കൗണ്ടി ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ രാവിലെ 8.30 മുതൽ നടക്കും.
അയർലൻഡിലെ വിവിധ കൗണ്ടികളിൽ നിന്നുമായി 8 പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന
മത്സരം ഗാൾവേ കൗണ്ടി ക്ലബിന്‍റെ സ്ഥാപകനും പ്രസിഡന്‍റുമായ ടെഡ് ഉദ് ഘാടനം ചെയ്യും.

മത്സര വേദിയിൽ മത്സരാർഥികൾക്കും കാണികൾക്കുമായി ഇന്ത്യന്‍ ഭക്ഷണവും നാടൻ കേരള വിഭവങ്ങളും ലഭ്യമാണ്. വിജയികള്‍ക്ക് ഓസ്കാർ ട്രാവൽസ് സ്പോൺസർ ചെയ്യുന്ന ട്രോഫിയും ജിഐസിസി നൽകുന്ന കാഷ് അവാര്‍ഡും മെഡലുകളും ഉണ്ടായിരിക്കും.

അയർലൻഡിലെ പ്രമുഖ MUSIC & EVENTS സ്ഥാപനമായ Golden Bells റണ്ണേഴ്സ് അപ്പ് ട്രോഫിയും മാൻ ഓഫ് ദി സീരീസ് ട്രോഫിയും നൽകുന്നതാണ്. റണ്ണേഴ്സ് അപ്പ് ടീമിനു ജിഐസിസി നൽകുന്ന കാഷ് അവാര്‍ഡും മെഡലുകളും ഉണ്ടായിരിക്കും.

ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് ഗോൾവേയിലെ പ്രമുഖ ഏഷ്യൻ ഷോപ്പായ ഗ്രീൻ ചില്ലി ട്രോഫി നൽകും. ബെസ്റ്റ് ബാറ്റ്‌സ്മാൻ, ബെസ്റ്റ് ബൗളർ അവാര്‍ഡുകളും മെഡലുകളും ഉണ്ടായിരിക്കും. കാണികള്‍ക്കായി ലക്കി ഡിപ് ഡ്രോയിലൂടെ നിരവധി സമ്മാനങ്ങളും നൽകും. ഓസ്കാർ ട്രാവൽസ്, ഗോൾഡൻ ബെൽ ഇവന്‍റ്സ്‌ ,ഗ്രീൻ ചില്ലി ഏഷ്യൻ ഷോപ്പ് ഗോൾവേ എന്നിവരാണ് പ്രഥമ ജിഐസിസി ക്രിക്കറ്റ് കപ്പിന്‍റ് സ്പോൺസർമാർ.

വിവരങ്ങള്‍ക്ക്: Email: [email protected]
0860202432 0894871183, 0877765728 ,0876455253.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ