വെ​​​​ല്ലിം​​​​ഗ്ട​​​​ൺ (ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്): പ​​​​സ​​​​ഫി​​​​ക് മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ ദ്വീ​​​​പു രാ​​​​ഷ്ട്ര​​​​മാ​​​​യ വ​​​നോ​​​തു​​​​വി​​​​ൽ റി​​​​ക്ട​​​​ർ സ്കെ​​​​യി​​​​ലി​​​​ൽ 7.3 തീ​​​​വ്ര​​​​ത രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഭൂ​​​​ച​​​​ല​​​​നം അ​​​​നു​​​​ഭ​​​​വ​​​​പ്പെ‌​​​​ട്ടു. തീ​​​​ര​​​​ത്തു​​​​നി​​​​ന്ന് അ​​​​ല്പ​​​​മ​​​​ക​​​​ലെ ക​​​​ട​​​​ലി​​​​ലാ​​​​ണു ഭൂ​​​​ച​​​​ല​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്.

57 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ആ​​​​ഴ​​​​ത്തി​​​​ൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ഇ​​​​തി​​​​ന്‍റെ പ്ര​​​​ക​​​​ന്പ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​തേ സ്ഥ​​​​ല​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മു​​​​ണ്ടാ​​​​വു​​​​ക​​​​യും, തു​​​​ട​​​​ർ​​​​ച​​​​ല​​​​ന​​​​ങ്ങ​​​​ൾ വൈ​​​​കു​​​​ന്നേ​​​​രം വ​​​​രെ തു​​​​ട​​​​രു​​​​ക​​​​യും ചെ​​​​യ്തു.

ഫോ​​​​ൺ ലൈ​​​​നു​​​​ക​​​​ളും സ​​​​ർ​​​​ക്കാ​​​​ർ വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ളും ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യ​​​​തി​​​​നാ​​​​ൽ നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള യ​​​​ഥാ​​​​ർ​​​​ഥ ചി​​​​ത്രം മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ല്ല. സ്ഥി​​​​രീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ലും സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ലൂ​​​​ടെ കു​​​​റ​​​​ച്ചു​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​ല്പ​​​​സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ശേ​​​​ഷം പു​​​​റ​​​​ത്തു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ന​​​​ഗ​​​​ര​​​​മാ​​​​യ പോ​​​​ർ​​​​ട്ട് വി​​​​ല​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​ക്ക് പുറത്ത് ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി​​​​യ ജ​​​​ന​​​​ത്തി​​​​ന്‍റെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ വാ​​​​നു​​​​വാ​​​​ടു ബ്രോ​​​​ഡ്കാ​​​​സ്റ്റിം​​​​ഗ് ആ​​​​ൻ​​​​ഡ് ടെ​​​​ലി​​​​വി​​​​ഷ​​​​ൻ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ പ​​​​ങ്കു​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ട്.

പോ​​​​ലീ​​​​സി​​​​ന്‍റെ​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളു​​​​ടെ​​​​യും മ​​​​റ്റു പൊ​​​​തു​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഫോ​​​​ൺ ന​​​​ന്പ​​​​റു​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നി​​​​ല്ല എ​​​​ന്നാ​​​​ണു വി​​​​വ​​​​രം. പോ​​​​ർ​​​​ട്ട് വി​​​​ല​​​​യി​​​​ലെ ത​​​​ക​​​​ർ​​​​ന്ന കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ​​​​യും കാ​​​​റു​​​​ക​​​​ളു​​​​ടെ​​​​യും മ​​​​റ്റൊ​​​​രു വീ​​​​ഡി​​​​യോ​​​​യും സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്.

യുഎസ്, ബ്രി​​​​ട്ട​​​​ൻ, ഫ്രാ​​​​ൻ​​​​സ്, ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ന​​​​യ​​​​ത​​​​ന്ത്ര കാ​​​​ര്യാ​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ളു​​​​ണ്ട്. വി​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ല്ലാം റ​​​​ദ്ദാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റും അ​​​​ഗ്നി​​​​പ​​​​ർ​​​​വ​​​​ത സ്ഫോ​​​​ട​​​​ന​​​​വും പ​​​​തി​​​​വാ​​​​യ രാ​​​​ജ്യ​​​​മാ​​​​ണ് വ​​​നോ​​​തു.