അ​ഡ്‌​ലെ​യ്ഡ്: ഓ​സ്ട്രേ​ലി​യ​യി​ൽ ക​ടു​ത്ത ചൂ​ടി​നെ​ത്തു​ട​ർ​ന്ന് പാ​ക് വം​ശ​ജ​നാ​യ ക്രി​ക്ക​റ്റ​ര്‍ മ​ത്സ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. അ​ഡ്‌​ലെ​യ്ഡി​ലെ കോ​ണ്‍​കോ​ര്‍​ഡി​യ കോ​ള​ജി​ൽ പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ജു​നൈ​ദ് സ​ഫ​ര്‍ ഖാ​ന്‍ ആ​ണ് മ​രി​ച്ച​ത്.

പ്രി​ന്‍​സ് ആ​ല്‍​ഫ്ര​ഡ് ഓ​ള്‍​ഡ് കോ​ള​ജി​യ​ന്‍​സും ഓ​ള്‍​ഡ് കോ​ണ്‍​കോ​ര്‍​ഡി​യ​ന്‍​സും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തിൽ ജു​നൈ​ദ് 40 ഓ​വ​ര്‍ ഫീ​ല്‍​ഡ് ചെ​യ്യു​ക​യും ഏ​ഴ് ഓ​വ​ര്‍ ബാ​റ്റു​ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇതിനി​ടെ​യാ​ണ് താരം പി​ച്ചി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​ത്. 41.7 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് ആ​യി​രു​ന്നു പ്ര​ദേ​ശ​ത്തെ താ​പ​നി​ല.


2013-ല്‍ ​പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു കു​ടി​യേ​റി​യ ജു​നൈ​ദ്, ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ഐ​ടി രം​ഗ​ത്ത് ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.