ആടിപ്പാടി മിന്നിക്കാൻ ഓസ്ട്രേലിയയിൽ നിന്നും അടിപൊളി ക്രിസ്മസ് ഗാനം
ജെജി മാന്നാർ
Tuesday, December 17, 2024 2:46 PM IST
മെൽബൺ: യേശുനാഥന്റെ ജനനത്തിന്റെ സന്തോഷം പങ്കുവച്ച് "മിന്നിക്കാൻ ഒരു ക്രിസ്മസ്' എന്ന പേരിൽ അജപാലകൻ യുട്യൂബ് ചാനലിൽ റീലിസ് ചെയ്തിരിക്കുന്ന മനോഹരമായ ക്രിസ്മസ് ഗാനം കുറഞ്ഞമണിക്കൂറിനുള്ളിൽ ആയിരങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.
ഈ ഗാനത്തിലൂടെ പുൽത്തൊഴുത്തിൽ വന്ന്പിറന്ന യേശുനാഥന്റെ ഓർമകളെ ആനന്ദനൃത്തത്തോടെ ഏറ്റുപാടി വരവേറ്റിരിക്കുകയാണ് പ്രേക്ഷകഹൃദയങ്ങൾ. ഇന്ത്യയിൽ നിന്നുള്ള ഫാ. ജേക്കബ് ആക്കനത്ത് എംസിബിഎസ് രചന നിർവഹിച്ച് ഓസ്ട്രേലിയയിൽ നിന്നുള്ള ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട് ഈണം നൽകിയ ഈ അതിമനോഹരഗാനം ആലപിചിരിക്കുന്നത് ഇംഗ്ലണ്ടിൽ നിന്ന് പ്രശസ്ത ഗായകൻ വിൽസൺ പിറവം ആണ്.
ക്രിസ്മസിന്റെ സന്തോഷം ഉള്ളിൽ നിറയ്ക്കുന്ന ഈ മനോഹരഗാനം മലയാളികളുടെ ക്രിസ്മസ് രാവുകൾക്ക് നിറമേകും എന്നതിൽ സംശയമില്ല. വളരെ വ്യത്യസ്തയുള്ള ഈണവും മനോഹരമായ വരികളും ആകർഷണിയമായ ആലാപനവും ആണ് ഈ ഗാനത്തെ വ്യത്യസ്ഥമാക്കുന്നത്.