സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; പ്ര​തി​ശ്രു​ത വ​ധൂ​വ​ര​ന്മാ​രടക്കം അ​ഞ്ചു​പേ​ർ മ​രി​ച്ചു
Thursday, April 3, 2025 10:53 AM IST
റി​യാ​ദ്: സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ്ര​തി​ശ്രു​ത വ​ധൂ​വ​ര​ന്മാ​രാ​യ മ​ല​യാ​ളി ന​ഴ്സു​മാ​ര​ട​ക്കം അ​ഞ്ചു​പേ​ർ മ​രി​ച്ചു. ന​ഴ്സു​മാ​രാ​യ അ​ഖി​ൽ അ​ല​ക്സ്, ടീ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രു​ടെ​യും വി​വാ​ഹം ജൂ​ണി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച മ​റ്റ് മൂ​ന്ന് പേ​ർ സൗ​ദി പൗ​ര​ന്മാ​രാ​ണെ​ന്നാ​ണ് വി​വ​രം.

അ​ൽ ഉ​ല​യി​ൽ​നി​ന്ന് 150 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​വും എ​തി​ർ​വ​ശ​ത്ത് നി​ന്നും വ​ന്ന സൗ​ദി സ്വ​ദേ​ശി​ക​ളു​ടെ ലാ​ൻ​ഡ്ക്രൂ​യി​സ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.


മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ പ​റ്റാ​ത്ത രീ​തി​യി​ല്‍ ക​ത്തി​യെ​രി‍​ഞ്ഞി​രു​ന്ന​താ​യാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.