സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​ഥ​മ വൈ​എം​സി​എ രൂ​പീ​കൃ​ത​മാ​യി
Tuesday, April 1, 2025 8:05 PM IST
റി​യാ​ദ്: ആ​ഗോ​ള വൈ​എം​സി​എ സം​ഘ​ട​ന​യു​ടെ ശൃം​ഖ​ല​യി​ലേ​ക്ക് ഒ​രു ഘ​ട​കം കൂ​ടി ചേ​ർ​ക്ക​പ്പെ​ട്ടു. സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദി​ൽ വൈ​എം​സി​എ ഘ​ട​കം രൂ​പീ​ക​രി​ച്ചു. വി​വി​ധ ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി​ക​ളാ​യ നൂ​റോ​ളം പേ​ർ മാ​ർ​ച്ച് 26ന് ​ഹോ​ട്ട​ൽ അ​ൽ മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്രാ​രം​ഭ യോ​ഗം ചേ​ർ​ന്ന് അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

വ്യ​വ​സാ​യ പ്ര​മു​ഖ​നും സാ​മൂ​ഹി​ക നേ​തൃ​ത്വ​ത്തി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യ ഡേ​വി​ഡ് ലൂ​ക്ക് ഭ​ര​ണ​സ​മ​തി​യെ പ്ര​ഖ്യാ​പി​ച്ചു. നി​ബു വ​ർ​ഗീ​സ് (പ്ര​സി​ഡ​ന്‍റ്), ഡെ​ന്നി കൈ​പ്പ​നാ​നി (സെ​ക്ര​ട്ട​റി), അ​നു ജോ​ർ​ജ് (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന 14 അം​ഗ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി സ​നി​ൽ തോ​മ​സ്, കോ​ശി മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ജോ​ർ​ജ് സ​ക്ക​റി​യ, ജെ​റി ജോ​സ​ഫ്, ജ​യ്സ​ൺ ജാ​സി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു ജോ​സ്, ജോ​ൺ ക്ലീ​റ്റ​സ് എ​ന്നി​വ​രും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ഫാ. ​റോ​യി സാം, ​കെ.​സി. വ​ർ​ഗീ​സ്, ആ​ന്‍റ​ണി തോ​മ​സ്, ഡേ​വി​ഡ് ലൂ​ക്ക് എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.




ആ​യി​രി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ സാ​മൂ​ഹി​ക പു​രോ​ഗ​തി​ക്കാ​യി അ​ണി​ചേ​രേ​ണ്ട​തും പ​ങ്കു​കാ​രാ​വേ​ണ്ട​തും ഓ​രോ ക്രൈ​സ്ത​വ വി​ശ്വാ​സി​യു​ടേ​യും ക​ട​മ​യു​മാ​ണെ​ന്ന് പ്ര​ഥ​മ യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ്ര​സി​ഡ​ന്‍റ് നി​ബു വ​ർ​ഗീ​സ് പ​റ​ഞ്ഞു.

സ​നി​ൽ തോ​മ​സ് സ്വാ​ഗ​ത​വും ഡെ​ന്നി കൈ​പ്പ​നാ​നി ആ​മു​ഖ​വും അ​നു ജോ​ർ​ജ് ന​ന്ദി​യും അ​റി​യി​ച്ചു. ഫാ. ​റോ​യി സാം ​പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യും ആ​ശീ​ർ​വാ​ദ​വും അ​ർ​പ്പി​ച്ചു.