കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജലീബ് അൽ ഷുയൂഖിൽ കെട്ടിടത്തിന് തീപിടിച്ച് ഒരു മരണം. തിങ്കളാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ കെട്ടിടം പൂർണമായും കത്തി നശിച്ചു. മരിച്ചയാൾ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമായിട്ടില്ല.
അർദിയ, അൽ സുമൗദ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടകാരണം അധികൃതർ അന്വേഷിച്ചു വരികയാണ്.