മ​ണി​പ്പു​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി
Thursday, July 25, 2024 1:09 PM IST
മ​ക്ക: ഹ​ജ്ജ് ക​ർ​മ​ത്തി​ന് ശേ​ഷം മ​ക്ക​യി​ൽ മ​ര​ണ​പ്പെ​ട്ട മ​ണി​പ്പു​ർ ജി​രി​ബാ​മി​ലെ ബാ​ബു​പാ​ര സ്വ​ദേ​ശി ഹാ​ജി മു​ഹ​മ്മ​ദ്‌ അ​ബ്ദു​റ​ബ്ബി​ന്‍റെ(57) മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി. ഹ​ജ്ജ് കർമത്തിന് ശേഷം വീട്ടിലേക്ക് വി​ളി​ച്ച് സം​സാ​രി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് യാ​തൊ​രു വി​വ​ര​വും മു​ഹ​മ്മ​ദ്‌ അ​ബ്ദു​റ​ബ്ബി​നെ കുറിച്ച് ലഭിച്ചിരുന്നില്ല.

തുടർന്ന്, ഐസിഎഫ് നേതൃത്വവുമായി ബം​ഗാ​ൾ ത്വ​യ്ബ ഗാ​ർ​ഡ​ൻ മേ​ധാ​വി സു​ഹൈ​റു​ദ്ദീ​ൻ നൂ​റാ​നി​യു​ടെ സ​ഹാ​യ​ത്തോ​ടെ മ​രു​മ​ക​നും മ​ണി​പ്പുർ സ്റ്റേ​റ്റ് എസ്എസ്എഫ് മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ജാ​വേ​ദ് ഉ​സ്മാ​നി ബ​ന്ധ​പ്പെ​ട്ടു.


ഇതിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ക്ക​യി​ൽ ഐസിഎഫ് തെര​ച്ചി​ൽ നടത്തുകയും മ​ക്ക​യി​ലെ ശീ​ഷ ഹോ​സ്പി​റ്റ​ലി​ൽ മൃതദേഹം ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. ഭാ​ര്യ അ​ൻ​വ​റ ബീ​ഗം, ര​ണ്ടു ആ​ൺ മ​ക്ക​ളും ഒ​രു പെ​ൺകു​ട്ടി​യുമുണ്ട്.

മ​ര​ണാ​ന​ന്ത​ര ക​ർമ​ങ്ങ​ൾ​ക്കും മ​റ്റും ഐസിഎഫ് ഭാ​ര​വാ​ഹി​ക​ളാ​യ ഹു​സൈ​ൻ ഹാ​ജി കൊ​ടി​ഞ്ഞി, റ​ഷീ​ദ് അ​സ്ഹ​രി, ശം​സു​ദ്ധീ​ൻ അ​ഹ്സ​നി, ജ​മാ​ൽ ക​ക്കാ​ട്, ഷാ​ഫി ബാ​ഖ​വി, സു​ഹൈ​ർ കോ​ത​മം​ഗ​ലം, അ​ലി കു​ട്ടി പു​ളി​യ​ക്കോ​ട്, അ​ബൂ​ബ​ക്ക​ർ മി​സ്ബാ​ഹി നേ​തൃ​ത്വം ന​ൽ​കി.