മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ ഹമദ് ടൗൺ ഏരിയയിലെ മുതിർന്ന പ്രവാസികളെ ആദരിച്ചു. ടൂബ്ലി കെ.പി.എ ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങ് മുൻ ഇന്ത്യൻ സൈനികനും, ഇന്ത്യൻ സ്കൂൾ മുൻ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന രാജേഷ് നമ്പ്യാർ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്, സെൻട്രൽ കമ്മിറ്റി അംഗം പ്രദീപ് കുമാർ സ്വാഗതവും, ഏരിയ ട്രഷറർ സുജേഷ് നന്ദിയും അറിയിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ, ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടറിമാരായ അനോജ് മാസ്റ്റർ, സന്തോഷ് കാവനാട് എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീകുമാർ, മുരളി, സുജേഷ്, സുനിൽ കുമാർ, രാധാകൃഷ്ണൻ എന്നിവരെയാണ് ആദരിച്ചത്. ഏരിയ കോഓർഡിനേറ്റർമാരായ വി.എം പ്രമോദ്, അജിത് ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .