ഒ​മാ​നി​ല്‍ ഇ​നി​മു​ത​ല്‍ ആ​ദാ​യ​നി​കു​തി; ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​താ​ദ്യം
Friday, July 19, 2024 1:42 PM IST
മ​സ്‌​ക​റ്റ്: അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ ഒ​മാ​നി​ൽ ആ​ദാ​യ​നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നു റി​പ്പോ​ർ​ട്ട്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു നീ​ക്കം. 2020ൽ ​ഇ​തി​ന്‍റെ ക​ര​ട് ത​യാ​റാ​യി​രു​ന്നു.

നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടി​യാ​ലോ​ച​നാ​സ​മി​തി​യാ​യ ശൂ​റ കൗ​ൺ​സി​ൽ ക​ര​ട് നി​യ​മം സ്റ്റേ​റ്റ് കൗ​ൺ​സി​ലി​ന് കൈ​മാ​റി. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ന്തി​മ അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നു പി​ന്നാ​ലെ 2025ൽ ​നി​കു​തി ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മം.


വ​രു​മാ​ന​ത്തി​ന് നി​കു​തി ഇ​ല്ലെ​ന്ന​ത് മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ വേ​റി​ട്ടു​നി​ർ​ത്തി​യി​രു​ന്നു. ഭാ​വി​യി​ൽ മ​റ്റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ആ​ദാ​യ​നി​കു​തി വ​ന്നേ​ക്കു​മെ​ന്നാ​ണ് സാ​മ്പ​ത്തി​ക​വി​ദ​ഗ്ധ​ർ ന​ൽ​കു​ന്ന സൂ​ച​ന.