ഒ​മാ​ൻ ക​പ്പ​ൽ ദു​ര​ന്തം: ഒ​മ്പ​തു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി തെ​ര​ച്ചി​ൽ തു​ട​രു​ന്നു
Thursday, July 18, 2024 1:30 PM IST
മ​സ്‌​ക​റ്റ്: എ​ണ്ണ​ക്ക​പ്പ​ൽ മ​റി​ഞ്ഞ് ഒ​മാ​ന്‍ തീ​ര​ത്ത് കാ​ണാ​താ​യ 16 പേ​രി​ൽ ഒ​ന്പ​തു​പേ​രെ നാ​വി​ക​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. എ​ട്ട് ഇ​ന്ത്യ​ക്കാ​രെ​യും ഒ​രു ശ്രീ​ല​ങ്ക​ന്‍ പൗ​ര​നെ​യു​മാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഒ​മാ​നി​ലെ ദു​ക്ക​ത്തി​നു​സ​മീ​പം റാ​സ് മ​ദ്രാ​ക്ക പ്ര​ദേ​ശ​ത്തു​നി​ന്ന് 25 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ തി​ങ്ക​ളാ​ഴ്ച​യാ​ണ് ക​പ്പ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 13 ഇ​ന്ത്യ​ക്കാ​രും മൂ​ന്ന് ശ്രീ​ല​ങ്ക​ന്‍ പൗ​ര​ന്മാ​രും അ​ട​ക്കം 16 ജീ​വ​ന​ക്കാ​രാ​ണ് ക​പ്പ​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.


ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ൽ ഐ​എ​ന്‍​എ​സ് തേ​ജ്, ദീ​ര്‍​ഘ​ദൂ​ര നി​രീ​ക്ഷ​ണ വി​മാ​നം പി 81 ​എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി അ​റി​യി​ച്ചു.