പ്ര​വാ​സി കേ​ര​ളീ​യ​ർ ഇ​നി ഒ​രു കു​ട​ക്കീ​ഴി​ൽ; ലോ​ക​കേ​ര​ളം പോ​ര്‍​ട്ട​ലി​ൽ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം
Wednesday, July 3, 2024 10:31 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ര​ളീ​യ പ്ര​വാ​സി​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ല്‍ ഒ​രു​മി​പ്പി​ക്കു​ന്ന ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മാ​യ ലോ​ക​കേ​ര​ളം ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലി​ലേ​യ്ക്ക് ഇ​പ്പോ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. വെ​ബ്സെെ​റ്റി​ല്‍ (www.lokakeralamonline.kerala.gov.in) ല​ളി​ത​മാ​യ അ​ഞ്ചു​സ്റ്റെ​പ്പു​ക​ളി​ലാ​യി ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കാം.

ഇ​തി​നു​ശേ​ഷം ഡി​ജി​റ്റ​ല്‍ ഐ​ഡി കാ​ര്‍​ഡും ല​ഭി​ക്കും. ഇ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​യും പ്ര​വാ​സി​കേ​ര​ളീ​യ​ര്‍ (എ​ന്‍​ആ​ര്‍​കെ), അ​സോ​സി​യേ​ഷ​നു​ക​ള്‍ കൂ​ട്ടാ​യ്മ​ക​ള്‍ എ​ന്നി​വ​ര്‍​ക്കും പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​രു​ടെ സ്വ​കാ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം വി​വ​ര​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും സു​ര​ക്ഷി​ത​വു​മാ​യി​രി​ക്കും. പ്ര​വാ​സി​കേ​ര​ളീ​യ​ര്‍​ക്ക് ആ​ശ​യ കൈ​മാ​റ്റ​ത്തി​നും പ്രൊ​ഫ​ഷ​ണ​ൽ കൂ​ട്ടാ​യ്മ​ക​ള്‍​ക്കും ബി​സി​ന​സ്/​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നും സാം​സ്കാ​രി​ക കൈ​മാ​റ്റ​ങ്ങ​ള്‍​ക്കും ക​ഴി​യു​ന്ന ഒ​രു ആ​ഗോ​ള​കേ​ര​ള കൂ​ട്ടാ​യ്മ എ​ന്ന രീ​തി​യി​ലാ​ണ് പോ​ർ​ട്ട​ലി​നെ രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ലോ​ക​ത്തെ​മ്പാ​ടു​മു​ള​ള പ്ര​വാ​സി​കേ​ര​ളീ​യ​രു​ടെ ത​ത്സ​മ​യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നും പ്ലാ​റ്റ്‌​ഫോം സ​ഹാ​യ​ക​ര​മാ​കും. കേ​ര​ള ഡി​ജി​റ്റ​ല്‍ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പോ​ര്‍​ട്ട​ല്‍ യാ​ഥാ​ര്‍​ഥ്യ​മാ​യ​ത്.