മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു
Saturday, April 20, 2024 11:39 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു. എ​ണ്ണ​വി​ല ഇ​പ്പോ​ഴു​ള്ള​തി​ന്‍റെ ഇ​ര​ട്ടി​യാ​കു​മെ​ന്ന് വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കൂ​ടാ​തെ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​ക​ളി​ലും വ​ലി​യ ആ​ശ​ങ്ക​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

ഇ​റാ​ൻ - ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​മാ​ണ് ഇ​തി​നു കാ​ര​ണം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​രു ബാ​ര​ല്‍ (159 ലി​റ്റ​ര്‍) ബ്രെ​ന്‍റ് ഓ​യി​ലി​ന്‍റെ വി​ല 88.66 യു​എ​സ് ഡോ​ള​റാ​യി​രു​ന്നു. ഇ​ത് ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ള്‍ 1.55 ഡോ​ള​ര്‍ കൂ​ടു​ത​ലാ​യി​രു​ന്നു.

സം​ഘ​ര്‍​ഷം യു​ദ്ധ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ങ്കി​ല്‍, ഒ​രു ബാ​ര​ല്‍ ബ്രെ​ന്‍റ് ഓ​യി​ലി​ന്‍റെ വി​ല 190 ഡോ​ള​റാ​യി ഉ​യ​ർ​ന്നേ​ക്കുമെന്നാണ് വിലയിരുത്തൽ.