വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി അ​ഞ്ചു വ​ര്‍​ഷ​ത്തെ മ​ള്‍​ട്ടി​പ്പി​ള്‍ എ​ന്‍​ട്രി വീ​സ​യു​മാ​യി ദു​ബാ​യി
Wednesday, February 28, 2024 10:51 AM IST
ദു​ബാ​യി: സു​സ്ഥി​ര​മാ​യ സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ടൂ​റി​സം, ബി​സി​ന​സ് ബ​ന്ധ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി ഇ​ന്ത്യ​ക്കാ​ര്‍​ക്കാ​യി ദു​ബാ​യി അ​ഞ്ചു വ​ര്‍​ഷ​ത്തെ മ​ള്‍​ട്ടി​പ്പി​ള്‍ എ​ന്‍​ട്രി വീ​സ അ​വ​ത​രി​പ്പി​ക്കു​ന്നു.

അ​പേ​ക്ഷ സ്വീ​ക​രി​ച്ച് ര​ണ്ടു മു​ത​ല്‍ അ​ഞ്ചു പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ന​ല്‍​കു​ന്ന വീ​സ, 90 ദി​വ​സ​ത്തേ​ക്ക് രാ​ജ്യ​ത്തു തു​ട​രാ​ന്‍ അ​നു​വ​ദി​ക്കു​ന്നു. സ​മാ​ന​മാ​യ കാ​ല​യ​ള​വി​ലേ​ക്ക് ഒ​രി​ക്ക​ല്‍ നീ​ട്ടാം. എ​ന്നാ​ല്‍ മൊ​ത്തം താ​മ​സം 180 ദി​വ​സ​ത്തി​ല്‍ കൂ​ട​രു​ത്.

ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഈ ​സു​പ്ര​ധാ​ന സം​രം​ഭ​ത്തി​ലൂ​ടെ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ഒ​ന്നി​ല​ധി​കം എ​ന്‍​ട്രി​ക​ളും എ​ക്‌​സി​റ്റു​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ക​ഴി​യും. കൂ​ടു​ത​ല്‍ ബി​സി​ന​സു​കാ​രെ​യും വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​യും ദു​ബാ​യി​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യെ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​കൊ​ണ്ടു ല​ക്ഷ്യ​മി​ടു​ന്ന​ത്.