സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 22 മു​ത​ൽ
Saturday, February 17, 2024 5:07 PM IST
ദ​മാം: സൗ​ദി അ​റേ​ബ്യ​യി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യും ന​വ​യു​ഗം സാം​സ്‌​കാ​രി​ക വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന സ​ഫി​യ അ​ജി​ത്തി​ന്‍റെ സ്മ​ര​ണാ​ർ​ഥം ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി ന​ട​ത്തു​ന്ന മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ അ​ഞ്ചാം പ​തി​പ്പി​ന് 22ന് ​ദ​മാ​മി​ൽ തു​ട​ക്ക​മാ​കും.

ന​വ​യു​ഗം കേ​ന്ദ്ര കാ​യി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 22, 23 തീ​യ​തി​ക​ളി​ലാ​യി ദ​മാം അ​ൽ​സു​ഹൈ​മി ഫ്ലൈ​ഡ് ലൈ​റ്റ് (കാ​സ്ക് ഗ്രൗ​ണ്ട്) ഗ്രൗ​ണ്ടി​ൽ അ​ര​ങ്ങേ​റും.

സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ലെ പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ൾ 22നും ​സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ 23നും ​ആ​ണ് അ​ര​ങ്ങേ​റു​ക.

എ​ല്ലാ പ്ര​വാ​സി കാ​യി​ക​പ്രേ​മി​ക​ളെ​യും വോ​ളി​ബോ​ൾ മ​ത്സ​ര​ങ്ങ​ൾ വീ​ക്ഷി​ക്കാ​ൻ ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ന​വ​യു​ഗം കാ​യി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.