ക​ലാ​ജ്ഞ​ലി​ക്ക് ബാ​ബ സാ​ഹി​ബ് സ്റ്റേ​റ്റ് അ​വാ​ര്‍​ഡ്
Saturday, February 17, 2024 4:31 PM IST
അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര
ദോ​ഹ: ക​ലാ​ജ്ഞ​ലി​ക്ക് ബാ​ബ സാ​ഹി​ബ് സ്റ്റേ​റ്റ് അ​വാ​ര്‍​ഡ്. ന്യൂ​ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്ക​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​നാ​ണ് പ്ര​വാ​സ​ലോ​ക​ത്ത് വേ​റി​ട്ട പ്ര​വ​ര്‍​ത്ത​ന​മാ​യി ബാ​ബ സാ​ഹി​ബ് സ്റ്റേ​റ്റ് അ​വാ​ര്‍​ഡി​ന് ക​ലാ​ജ്ഞ​ലി​യെ​യും അ​തി​ന്‍റെ ശി​ല്‍​പി മീ​ഡി​യ പെ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ബി​നു കു​മാ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കേ​ര​ള​ത്തി​ലെ യു​വ​ജ​നോ​ത്സ​വം മാ​തൃ​ക​യി​ല്‍ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളു​ക​ള്‍​ക്കാ​യി ക​ലാ​ജ്ഞ​ലി എ​ന്ന പേ​രി​ല്‍ ഇ​ന്‍റ​ര്‍​സ്‌​കൂ​ള്‍ യൂ​ത്ത് ഫെ​സ്റ്റി​വ​ല്‍ സം​ഘ​ടി​പ്പി​ച്ച് വി​ജ​യി​പ്പി​ച്ച​ത് മാ​തൃ​കാ​പ​ര​മാ​ണെ​ന്നും പ്ര​വാ​സ ലോ​ക​ത്തെ ഈ ​മു​ന്നേ​റ്റം ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും അ​വാ​ര്‍​ഡ് ക​മ്മി​റ്റി വി​ല​യി​രു​ത്തി.


തി​രു​വ​ന​ന്ത​പു​രം താ​ജ് വി​വ​ന്ത ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ ഡോ. ​സി.​വി.​ആ​ന​ന്ദ ബോ​സി​ല്‍ നി​ന്നും ജി.​ബി​നു​കു​മാ​ര്‍ അ​വാ​ര്‍​ഡ് സ്വീ​ക​രി​ച്ചു. ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്ക​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​പേ​ര്‍​സ​ണ്‍ ഉ​ഷ കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ഗോ​പാ​ല കൃ​ഷ്ണ​ന്‍ സ്വാ​ഗ​ത​വും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​വി.​പ​ത്മ​നാ​ഭ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.