ന​രേ​ന്ദ്ര മോ​ദി ഖ​ത്ത​റി​ൽ
Thursday, February 15, 2024 12:47 PM IST
ദോ​ഹ: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് ജ​യി​ലി​ല​ട​ച്ച ഇ​ന്ത്യ​യു​ടെ എ​ട്ട് മു​ൻ നാ​വി​ക സേ​നാം​ഗ​ങ്ങ​ളെ വി​ട്ട​യ​ച്ച​തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഖ​ത്ത​റി​ലെ​ത്തി. ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ൽ ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി സോ​ൾ​ട്ടാ​ൻ ബി​ൻ സാ​ദ് അ​ൽ മു​റൈ​ഖി പ്ര​ധാ​ന​മ​ന്ത്രി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ചു.

ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മോ​ദി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൾ​റ​ഹ്മാ​ൻ ബി​ൻ ജാ​സിം അ​ൽ​താ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള ത​ന്‍റെ കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ച് ട്വീ​റ്റ് ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി മോ​ദി, ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തെ​ന്നു സൂ​ചി​പ്പി​ച്ചു.

വ്യാ​പാ​രം, നി​ക്ഷേ​പം, ഊ​ർ​ജം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വി​പു​ലീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച വി​പു​ല​മാ​യ ച​ർ​ച്ച​ക​ൾ ഖ​ത്ത​ർ നേ​തൃ​ത്വ​വു​മാ​യി ന​ട​ക്കു​മെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ എ​ക്‌​സി​ൽ കു​റി​ച്ചു. യു​എ​ഇ​യി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഖ​ത്ത​റി​ലെ​ത്തി​യ​ത്.