കെകെഎംഎ അ​ഹ്മ​ദി സോ​ണി​ന് പുതുനേതൃത്വം
Thursday, February 15, 2024 8:21 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കേ​ര​ള മു​സ്ലിം അ​സോ​സി​യേ​ഷ​ൻ അ​ഹ്മ​ദി സോ​ണ​ൽ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഹാ​രി​സ് പി. ​എം. (പ്ര​സി​ഡ​ന്‍റ്), കെ. ​ടി. റ​ഫീ​ഖ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), നി​യാ​ദ് കെ. ​പി. (ട്ര​ഷ​റ​ർ), ഫി​റോ​സ് ടി, ​നാ​സ​ർ എം. ​ടി, ബ​ഷീ​ർ ഉ​ദി​നൂ​ർ, സി. ​എം. അ​ഷ്റ​ഫ്, സ​ലീം കൊ​മ്മേ​രി, അ​ബ്ദു​ൽ റ​ഷീ​ദ്, അ​ഷ്റ​ഫ് അ​ലി (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), മു​ഹ​മ്മ​ദ് യാ​സീ​ൻ (ക​ഠ സെ​ക്ര​ട്ട​റി), ഷ​ഹീ​ർ അ​ഹ്മ​ദ് (അ​ഡ്മി​ൻ സെ​ക്രെ​ട്ട​റി), ഷ​റ​ഫു​ദ്ദീ​ൻ (ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു.

സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ലി ക​ടി​ഞ്ഞി​മൂ​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​സാ​മു​ദ്ദീ​ൻ ബാ​ഖ​വി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. സോ​ണ​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സി.​എം. അ​ഷ്റ​ഫ് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ടി. റ​ഫീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു. കെ.​കെ.​എം.​എ. അ​ഹ​മ്മ​ദി സോ​ണ​ൽ ക​മ്മി​റ്റി​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പി​ന്തു​ണ വാ​ഗ്ദാനം ചെ​യ്ത മു​ഖ്യാ​തി​ഥി മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ സി.​ഇ.​ഒ. മു​ഹ​മ്മ​ദ് അ​ലി​യെ മൊ​മെന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

സോ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹാ​രി​സ് പി. ​എം. 2020-23 വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും, സോ​ണ​ൽ വൈ​സ് പ്ര​സി​ഡ​ണ്ട് ഹം​സ കു​ട്ടി സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. കെ. ​ബ​ഷീ​ർ തെര​ഞ്ഞെ​ടു​പ്പ് നി​യ്ര​ന്തി​ച്ചു. കെ. ​സി. റ​ഫീ​ഖ്, മു​ഹ​മ്മ​ദ് ന​വാ​സ്, അ​ബ്ദു​ൽ ക​ലാം മൗ​ല​വി, എം. ​പി. സു​ൽ​ഫി​ക്ക​ർ, കെ. ​എ​ച്. മു​ഹ​മ്മ​ദ്, ല​ത്തീ​ഫ് ഷെ​ദീ​യ, ന​ഈം സി, ​ഇ​സ്മാ​യി​ൽ ഇ, ​സു​ബൈ​ർ പാ​ട്ടി​യി​ൽ, അ​ബ്ദു​ൽ അ​സീ​സ്, അ​ബ്ദു​ൽ റ​ഊ​ഫ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.