കു​സാ​റ്റ് അ​പ​ക​ടം: പ​രി​പാ​ടി​ക​ളി​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് ന​വ​യു​ഗം
Tuesday, November 28, 2023 12:00 PM IST
ദ​മാം: കു​സാ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സി​ലു​ണ്ടാ​യ അ​പ​ട​ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​താ​യി ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ച​ന​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഒ​രു പ​രി​പാ​ടി​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ സം​ഘാ​ട​ക​ർ​ക്ക് സം​ഭ​വി​ച്ച വീ​ഴ്ച​യാ​ണ് ഇ​ത്ത​രം ഒ​രു അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്ന ഒ​രു ദു​ര​ന്ത​മാ​ണ് ഇ​തെ​ന്നും ന​വ​യു​ഗം നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

സു​ര​ക്ഷ എ​ന്ന​ത് ഏ​റ്റ​വും പ്ര​ധാ​ന​മാ​യ കാ​ര്യ​മാ​ണ്. ഏ​തു ജോ​ലി ചെ​യ്യു​മ്പോ​ഴും ഏ​തു പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പാ​ക്കു​മ്പോ​ഴും സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

സൗ​ദി അ​റേ​ബ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും മ​റ്റു വി​ക​സി​ത വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും സു​ര​ക്ഷ​യ്ക്ക് വ​ള​രെ പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന ഒ​രു സം​സ്കാ​രം നി​ല​വി​ലു​ണ്ട്. എ​ന്നാ​ൽ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ന​മ്മു​ടെ രാ​ജ്യ​ത്ത് അ​ത്ത​രം ഒ​രു അ​വ​ബോ​ധം ഇ​നി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

സേ​ഫ്റ്റി​യു​ടെ പ്രാ​ധാ​ന്യം വി​ദ്യാ​ഭ്യാ​സ ക​രി​ക്കു​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക്കാ​ലം മു​ത​ലേ പ​ഠി​പ്പി​ക്ക​ണം. ഹാ​ളു​ക​ളി​ലും പു​റ​ത്തും ന​ട​ക്കു​ന്ന ആ​ളു​ക​ൾ കൂ​ടു​ന്ന എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കും ബാ​ധ​ക​മാ​കു​ന്ന സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സൃ​ഷ്ടി​ക്കുക​യും അ​വ കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു എ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക​യും ചെ​യ്യേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

എ​ന്നാ​ൽ മാ​ത്ര​മേ ഇ​നി​യും ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യൂ. അ​തി​നു വേ​ണ്ട ന​ട​പ​ടി​ക​ൾ കേ​ര​ള​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.