ബ​ഹ്റ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ
Tuesday, November 28, 2023 11:02 AM IST
ജഗത്.കെ
മനാമ: ബ​ഹ്റ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ.ജേ​ക്ക​ബു​മാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബ​ഹ്റ​നി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യ​ത്തി​ൽ വ​ച്ചാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.

കൊ​ല്ലം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ കു​മാ​ർ, സെ​ക്ര​ട്ട​റി അ​നോ​ജ് മാ​സ്റ്റ​ർ എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ സം​ബ​ന്ധി​ച്ചു.

മൂ​ന്ന് വ​ർ​ഷ​ക്കാ​ല​മാ​യി ബ​ഹ്‌​റ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ സം​ഘ​ട​ന ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അം​ബാ​സ​ഡ​റോ​ട് വി​ശ​ദീ​ക​രി​ച്ചു.


ബ​ഹ്‌​റ​നി​ലെ വ്യ​ത്യ​സ്ത ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി ന​ഴ്‌​സു​മാ​രു​ടെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ത്യേ​കം പ​രാ​മ​ർ​ശ വി​ധേ​യ​മാ​യി.

ഇ​ന്ത്യ - ബ​ഹ്‌​റി​ൻ ബ​ന്ധ​ങ്ങ​ൾ ഊ​ഷ്മ​ള​മാ​കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​ന് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ഭാ​ഗ​ത്തു നി​ന്നു​മു​ള്ള എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്നു അം​ബാ​സ​ഡ​ർ വാ​ഗ്ദാ​നം ചെ​യ്തു.

എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഇ​ജാ​സ് അ​സ്‌​ല​മും കൂ​ടി പ​ങ്കെ​ടു​ത്ത കൂ​ടി​ക്കാ​ഴ്ച സ​ന്തോ​ഷ​വും ഊ​ർ​ജ​വും ന​ൽ​കി​യ ഒ​ന്നാ​യി​രു​ന്നു എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.