കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​ക്ക് മാ​ർ​പാ​പ്പ​യെ​ത്തും
Friday, November 24, 2023 12:34 PM IST
ദു​ബാ‌​യി: യു​എ​ഇ​യി​ൽ ന‌​ട​ക്കു​ന്ന ആ​ഗോ​ള കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഡി​സം​ബ​ർ ഒ​ന്നി​ന് ദു​ബാ​യി​യി​ലെ​ത്തും. കാ​ലാ​വ​സ്ഥ ച​ർ​ച്ച​ക​ൾ​ക്കാ​യി മൂ​ന്നു ദി​വ​സം ദു​ബാ​യി​യി​ൽ ത​ങ്ങു​ന്ന അ​ദ്ദേ​ഹം ലോ​ക​നേ​താ​ക്ക​ളു​മാ​യി ഉ​ഭ‌​യ​ക​ക്ഷി ച​ർ​ച്ച ന‌‌​ട​ത്തും.

ചാ​ൾ​സ് രാ​ജാ​വ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ആ​ദ്യ​മാ​യാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ന‌​ട​ത്തു​ന്ന ഒ​രു ഉ​ച്ച​കോ‌‌​ടി‌​യി​ൽ മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഉ​ച്ച​കോ‌‌​ടി‌​യി​ൽ മ​ത​നേ​താ​ക്ക​ൾ​ക്കും സം​സാ​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന ഫെ‌​യ്ത്ത് പ​വ​ലി​യ​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലും മാ​ർ​പാ​പ്പ പ​ങ്കെ‌​ടു​ക്കും.