റിയാദ്: സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന റിയാദ് സലഫി മദ്റസ കുട്ടികളുടെ വിപുലമായ പരിപാടികളോടെ സൗദി ദേശിയദിന പരിപാടികൾ സംഘടിപ്പിച്ചു. വള്ളിക്കുന്ന് എംഎൽഎ അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മൂന്ന് പതിറ്റാണ്ടായി റിയാദിൽ പ്രവർത്തിക്കുന്ന റിയാദ് സലഫി മദ്റസയുടെ പഠന സംവിധാനങ്ങളും സൗദി നാഷണൽ ഡേ പ്രോഗ്രാമുകൾ ഉൾപ്പെട്ട പാഠ്യേതര പദ്ധതികളും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും സാംസ്കാരിക വൈഭവങ്ങളും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള നദ് വത്തുൽ മുജാഹിദിന് കീഴിൽ പ്രവർത്തിക്കുന്ന ഇസ്ലാഹി സെന്ററുകൾ സമൂഹത്തിന് നൽകുന്ന സന്ദേശങ്ങൾ, മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎസ്എം സംസ്ഥാന സെക്രട്ടറി സിറാജ് ചേലാമ്പ്ര, കെഎംസിസി റിയാദ് പ്രസിഡന്റ് സി.പി. മുസ്തഫ, റിയാദ് മീഡിയ ഫോറം പ്രതിനിധി ജലീൽ ആലപ്പുഴ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു
കെജി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ വൈവിധ്യങ്ങളായ മത്സരങ്ങൾ ദേശിയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങളും നൽകി.
മദ്റസ മാനേജർ മുഹമ്മദ് സുൽഫിക്കർ സ്വാഗതവും പ്രിൻസിപ്പൽ അംജദ് അൻവാരി നന്ദിയും പറഞ്ഞു. ഷറഫുദ്ദീൻ പുളിക്കൽ, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, ഫൈസൽ പൂനൂർ, ഹനീഫ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.
ബാസിൽ പുളിക്കൽ, മുജീബ് ഇരുമ്പുഴി, ആതിഫ് ബുഹാരി, നാജിൽ, ഇഖ്ബാൽ വേങ്ങര, വാജിദ് പുളിക്കൽ, റെജീന കണ്ണൂർ, റസീന, സിൽസില കബീർ,നസ്റിൻ, റംല ടീച്ചർ ,ദിൽഷ ,ജുമൈലത്ത്, നദ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.