റിയാദ്: ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി അൽമാസ് ഓഡിറ്റോറിയത്തിൽ വച്ച് അംഗത്വകാർഡ് വിതരണം പൂർത്തിയാക്കി. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത ജില്ലാ കമ്മിറ്റികളിൽ രണ്ടാം സ്ഥാനം പാലക്കാട് ജില്ലാ കമ്മിറ്റി സ്വന്തമാക്കി.
മികച്ച സംഘടനാപാടവം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ നിന്ന് മാതൃകയാക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ച സെൻട്രൽ കമ്മിറ്റി ട്രെഷററും റിയാദിലെ മെംന്പർഷിപ് ക്യാമ്പയിംഗിന്റെ കൺവീനറുമായ നവാസ് വെള്ളിമാട്കുന്ന് അഭിപ്രായപ്പെട്ടു.
ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഫൈസൽ ബാഹസ്സൻ അധ്യക്ഷനായി. നാഷണൽ കമ്മിറ്റി ട്രഷറർ റഹ്മാൻ മുനമ്പത്ത്, സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുള്ള വല്ലാഞ്ചിറ, രാജുനാഥ് പറശനിക്കടവ് കൂടാതെ ശുകൂർ ആലുവ, അമീർഷ പട്ടണത്ത്, ബാലു കുട്ടൻ, സലിം അരിതിയിൽ, റഫീഖ് പട്ടാമ്പി, ഹകീം പട്ടാമ്പി, ശിഹാബ് കരിമ്പാറ എന്നിവർ സംസാരിച്ചു.
മികച്ച രീതിയിൽ മെമ്പർഷിപ് ക്യാമ്പയിനിംഗിന്റെ അണിയറ ശില്പികളായ മനേഷ് അഴിച്ചിറ, അനസ് മതേങ്കാട്ടിൽ, അനസ് കൂട്ടുപാത, ഷഹീർ കൊട്ടേക്കാട്ടിൽ, കരീം ആലത്തൂർ എന്നിവരെ ജില്ലാ കമ്മിറ്റി മൊമന്റോ കൊടുത്ത് ആദരിച്ചു.
അഡ്വ. വൈശാഖ് സ്വാഗതവും ട്രഷറർ രാജു പാപ്പുള്ളി നന്ദിയും പറഞ്ഞു. ജോസ് ജോർജ്, വി.എം. മുസ്തഫ, ഷഫീർ, കരീം ആലത്തൂർ, മുഹമ്മദാലി, അബുറഹ്മാൻ എന്നിവർ നേതൃത്വം കൊടുത്തു