കു​വൈ​റ്റ് നാ​ഷ​ണ​ൽ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്; സം​ഘാ​ട​ക സ​മി​തി നി​ല​വി​ൽ വ​ന്നു
Sunday, September 24, 2023 4:17 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി കു​വൈ​റ്റ് നാ​ഷ​ണ​ൽ 13-ാമ​ത് എ​ഡി​ഷ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ന് 111 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. യൂ​ണി​റ്റ്, സെ​ക്ട​ർ, സോ​ൺ ഘ​ട​ക​ങ്ങ​ളി​ലെ സാ​ഹി​ത്യോ​ത്സ​വു​ക​ൾ​ക്ക് ശേ​ഷം ന​വം​ബ​ർ 17ന് ​അ​ബ്ബാ​സി​യ​യി​ൽ വ​ച്ച് നാ​ഷ​ണ​ൽ സാ​ഹി​ത്യോ​ത്സ​വ് ന​ട​ക്കും.

ഫ​ർ​വാ​നി​യ ഐ​സി​എ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ സം​ഗ​മം അ​ബു മു​ഹ​മ്മ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ല​വി സ​ഖാ​ഫി ത​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ള്ള വ​ട​ക​ര, ന​ജീ​ബ് തെ​ക്കേ​ക്കാ​ട്, ന​വാ​ഫ് അ​ഹ്മ​ദ്, മൂ​സ​ക്കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സം​ഘാ​ട​ക സ​മി​തി: അ​ബ്ദു​ൽ ഹ​ഖീം ദാ​രി​മി, സ​യ്യി​ദ് ഹ​ബീ​ബ് കോ​യ ത​ങ്ങ​ൾ, സ​യ്യി​ദ് സൈ​ത​ല​വി സ​ഖാ​ഫി ത​ങ്ങ​ൾ, അ​ല​വി സ​ഖാ​ഫി ത​ഞ്ചേ​രി, ശു​കൂ​ർ മൗ​ല​വി, അ​ഹ്മ​ദ് സ​ഖാ​ഫി കാ​വ​നൂ​ർ, അ​ബ്ദു​ള്ള വ​ട​ക​ര (സ്റ്റി​യ​റിം​ഗ്),


അ​ഹ്മ​ദ് കെ. ​മാ​ണി​യൂ​ർ (ചെ​യ​ർ​മാ​ൻ), അ​ബു മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി (വൈ​സ് ചെ​യ​ർ​മാ​ൻ), റ​ഫീ​ഖ് കൊ​ച്ച​നൂ​ർ (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ശി​ഹാ​ബ് വാ​രം, അ​ൻ​വ​ർ ബ​ലെ​ക്കാ​ട് (ക​ൺ​വീ​ന​ർ), സാ​ദി​ഖ് കൊ​യി​ലാ​ണ്ടി (ഫി​നാ​ൻ​സ്), റാ​ശി​ദ് ചെ​റു​ശ്ശോ​ല (മാ​ർ​ക്ക​റ്റിം​ഗ്),

ത​ൻ​ശീ​ദ് പാ​റാ​ൽ (മീ​ഡി​യ & പ​ബ്ലി​സി​റ്റി), സ​മീ​ർ മു​സ്ലി​യാ​ർ (റി​ഫ്ര​ഷ്മെ​ന്‍റ്), നി​സാ​ർ വ​ലി​യ​ക​ത്ത് (ഫെ​സി​ലി​റ്റീ​സ്), ത്വ​ൽ​ഹ​ത് (ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ), ശു​ഐ​ബ് മു​ട്ടം (ജ​ഡ്ജ​സ്), സ്വാ​ലി​ഹ് കി​ഴ​ക്കേ​തി​ൽ (ഗ​സ്റ്റ്), വി.​യു. ഹാ​രി​സ്(​പ്ര​സ​ന്‍റേ​ഷ​ൻ), ഫൈ​സ​ൽ പ​യ്യോ​ളി (വോ​ള​ണ്ടി​യ​ർ).