കു​വൈ​റ്റി​ലെ റോ​ഡു​ക​ളു​ടെ അ​റ്റ​ക്കു​റ്റ​പ്പ​ണി ക​രാ​ർ അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക്ക്
Wednesday, September 20, 2023 3:57 PM IST
അ​ബ്‌ദുല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ഹ​വ​ല്ലി, ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ റോ​ഡു​ക​ളു​ടെ അ​റ്റ​ക്കു​റ്റ​പ്പ​ണി ക​രാ​ർ അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക്ക് ന​ൽ​കാ​ൻ ന്യൂ​ട്ര​ൽ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​താ​യി ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ളെ ഉ​ദ്ദ​രി​ച്ച് അ​ൽ-​റാ​യ് ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ ഹൈ​വേ​യു​ടെ അ​റ്റ​ക്കു​റ്റ​പ്പ​ണി ചു​മ​ത​ല​യും ഇ​തേ ക​മ്പ​നി​ക്ക് ത​ന്നെ ന​ൽ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു.