സൗ​ദിയിൽ സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി​യ മ​ല​യാ​ളി വ​നി​ത ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് അന്തരിച്ചു
Thursday, June 8, 2023 6:47 AM IST
അ​ൽ ഹ​സ: സ​ന്ദ​ർ​ശ​ക​വി​സ​യി​ൽ മ​ക​നെ​യും കു​ടും​ബ​ത്തെ​യും കാ​ണാനെ​ത്തി​യ മ​ല​യാ​ളി വ​നി​ത സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ​ഹ​സയി​ൽ ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് അന്തരിച്ചു.

ആ​ല​പ്പു​ഴ ചെ​മ്പ​ക​ശേ​രി​ൽ പു​ര​യി​ടം വ​ട്ട​യാ​ൽ വാ​ർ​ഡ് സ്വ​ദേ​ശി​നി ന​സീ​മ മു​ഹ​മ്മ​ദ് കു​ഞ്ഞ് (62) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. അ​ൽ​ഹ സ​യി​ലു​ള്ള മ​ക​ൻ മു​നീ​റി​ന്‍റെ കു​ടു​ബ​ത്തോ​ടൊ​പ്പം താ​മ​സി​യ്ക്കാ​നാ​യി വി​സി​റ്റിം​ഗ് വി​സ​യി​ൽ ര​ണ്ടു​മാ​സം മു​ൻ​പാ​ണ് നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ​ത്.
ചൊ​വ്വാ​ഴ്ച നെ​ഞ്ചു വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് അ​ൽ​ഹ​സാ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഭ​ർ​ത്താ​വ്: മു​ഹ​മ്മ​ദ് കു​ഞ്ഞ്.
മ​ക്ക​ൾ : മു​നീ​ർ മു​ഹ​മ്മ​ദ് (സൗ​ദി), മു​നീ​ഷ
മ​രു​മ​ക്ക​ൾ : സു​മ​യ്യ (സൗ​ദി), പു​ത്തൂ​ർ ഹാ​രി​സ് അ​ബ്ദു​ൽ ഷു​കൂ​ർ മാ​ന്നാ​ർ( ഖ​ത്ത​ർ)

ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി ദ​മാം സി​റ്റി​യു​ടെ മു​ൻ മേ​ഖ​ല സെ​ക്ര​ട്ട​റി ഹാ​രി​സി​ന്‍റെ ഭാ​ര്യാ​മാ​താ​വാ​ണ് പ​രേ​ത. ഭൗ​തി​ക​ശ​രീ​രം നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​വാ​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ ന​വ​യു​ഗം അ​ൽ​ഹ​സ മേ​ഖ​ലാ സെ​ക്ര​ട്ട​റി ഉ​ണ്ണി മാ​ധ​വ​ത്തി​ന്റെ​യും, കേ​ന്ദ്ര​ക​മ്മ​റ്റി ര​ക്ഷാ​ധി​കാ​രി ഷാ​ജി മ​തി​ല​ക​ത്തി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ന​സീ​മ​യു​ടെ ​നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ച​നം അ​റി​യി​ച്ചു.