കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജഹ്റ ഹൈവേയിൽ കാർ മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയതാണ് ഡ്രൈവറുടെ മരണത്തിനു കാരണം.
അപകടവിവരം അറിഞ്ഞ ഉടൻ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ഡ്രൈവർ അപ്പോഴേക്കും മരിച്ചിരുന്നതായാണ് വിവരം. മൃതദേഹം പുറത്തെടുത്ത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.