കെ​പി​എ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡിന് അപേക്ഷ ക്ഷണിച്ചു
Tuesday, June 6, 2023 4:57 PM IST
ജഗത്.കെ
ബ​ഹ്റി​ൻ: പ​ത്ത്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യം നേ​ടി​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ കെ​പി​എ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കു​ന്നു.

ഈ ​വ​ർ​ഷം പ​ത്ത്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ പാ​സാ​യ കെ​പി​എ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് ഇ​തി​നാ​യി അ​പേ​ക്ഷ ന​ൽ​കാം. നാ​ട്ടി​ൽ പ​ഠി​ച്ച​വ​രെ​യും പ​രി​ഗ​ണി​ക്കും. അ​വ​സാ​ന തീ​യ​തി ജൂ​ൺ 10.


വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വി​ളി​ക്കു​ക: 3912 5828, 3976 3026.