അബുദാബി: അബുദാബിയിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 13 ഇന്ത്യക്കാർക്ക് തടവുശിക്ഷ. പ്രതികൾ ലൈസൻസില്ലാതെ 510 മില്യൺ ദിർഹമിന്റെ പണമിടപാട് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അബുദാബി കോടതിയുടെ വിധി.
5 മുതൽ 10 വർഷം വരെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. പ്രതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തടവുശിക്ഷ പൂർത്തിയായാൽ ഇവരെ നാടുകടത്താനാണ് തീരുമാനം.