കുവൈറ്റ് സിറ്റി: കുവൈറ്റ് ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ഹിസ് എക്സലൻസി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക.
സുരക്ഷാ സഹകരണം, തൊഴിലാളികളുടെ നിയമപരമായ കുടിയേറ്റം, ഇന്ത്യൻ കമ്യൂണിറ്റിയെ ബാധിക്കുന്ന കോൺസുലാർ പ്രശ്നങ്ങൾ സുഗമമാക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.