സിജി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
Friday, March 31, 2023 10:37 PM IST
കെ.ടി. മുസ്‌തഫ പെരുവെള്ളൂർ
ജി​ദ്ദ: സെ​ന്‍റ​റ​ര്‍ ഫോ​ര്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍റ് ഗൈ​ഡ​ന്‍​സ് ഇ​ന്ത്യ​യും (സി​ജി) ബി​സി​ന​സ് ഇ​നി​ഷ്യേ​റ്റി​വ് ഗ്രൂ​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ര്‍ സംഗമം ശ്ര​ദ്ധേ​യ​മാ​യി. ഹി​റ സ്ട്രീ​റ്റി​ലു​ള്ള റോ​യ​ല്‍ ഗാ​ര്‍​ഡ​ന്‍ റെ​സ്റ്റാ​റ​ന്‍റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു.

ച​ട​ങ്ങി​ല്‍ എ​ന്‍​ജീ​നി​യ​ര്‍ മു​ഹ​മ്മ​ദ് ബൈ​ജു റം​സാ​ൻ സ​ന്ദേ​ശം ന​ല്‍​കി. ദൈ​വമാ​ർ​ഗ​ത്തി​ല്‍ പ​ണം ചെ​ല​വ​ഴി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

ഉ​ത്ത​രേ​ന്ത്യ​ന്‍ മു​സ്‌​ലിം​ക​ളെ സ​ഹാ​യി​ക്കേ​ണ്ട​തി​ന്‍റെ പ്ര​ധാ​ന്യം വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് സി​ജി ഇ​ൻ​ര്‍​നാ​ഷ​ണ​ല്‍ ട്ര​ഷ​റ​ര്‍ കെ.​ടി.​അ​ബൂ​ബ​ക്ക​ര്‍ പ്ര​സം​ഗി​ച്ചു. സ്വാ​ത​ന്ത്ര സ​മ​ര​കാ​ല​ത്ത് മ​ല​ബാ​റി​ലെ ദു​രി​ത​മ​നു​ഭ​വി​ച്ച​വ​രെ സാ​ന്ത്വ​ന​പ്പെ​ടു​ത്തി​യ​ത് ഉ​ത്ത​രേ​ന്ത്യ​യി​ല്‍ നി​ന്ന​ത്തെി​യ വ​ര്‍​ത്ത​ക പ്ര​മാ​ണി​മാ​രാ​ണെ​ന്നും അ​തി​ന് തി​രി​ച്ച് അ​വ​രെ സ​ഹാ​യി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജെ​ഡി​റ്റി സ്ഥാ​പ​ന​ങ്ങ​ളു​ടെ ച​യ​ര്‍​മാ​ന്‍ ഡോ.​അ​ന്‍​വ​ര്‍ ച​ട​ങ്ങി സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ജെ​ഡി​റ്റി ചെ​യ്തു​വ​രു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ദ്ദേ​ഹം ഹൃ​സ്വ​മാ​യി വി​വ​രി​ച്ചു. സി​ജി ജി​ദ്ദ ചാ​പ്റ്റ​ര്‍ ചെ​യ്തു​വ​രു​ന്ന നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് ചെ​യ​ര്‍​മാ​ന്‍ എ​ന്‍​ജീ​നി​യ​ര്‍ മു​ഹ​മ്മ​ദ് കു​ഞ്ഞി സം​സാ​രി​ച്ചു.

പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലെ​ത്തി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സി​ജി പ​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തി​വ​രു​ന്ന​താ​യി മു​ഹ​മ്മ​ദ​ലി മ​ഞ്ചേ​രി അ​റി​യി​ച്ചു. സ​മീ​ര്‍, റി​യാ​സ്, സ​ലാം, ഫി​റോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.