കെകെപിഎ ഇ​ഫ്താ​ർ സം​ഗ​മം സംഘടിപ്പിച്ചു
Wednesday, March 29, 2023 8:00 AM IST
സലിം കോട്ടയിൽ
കു​വൈ​റ്റ്‌ സി​റ്റി : കു​വൈ​റ്റ്‌ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ബാ​സി​യ ആ​ർ​ട്ട്‌ സ​ർ​ക്കി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് പ്ര​സി​ഡ​ന്‍റ് സ‌​ക്കി​ർ പു​ത്തെ​ൻ​പാ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ​ര​ക്ഷാ​ധി​കാ​രി തോ​മ​സ് പ​ള്ളി​ക്ക​ൽ ച​ട​ങ്ങ് ഉ​ത്ഘാ​ട​നം ചെ​യ്തു.

കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഫാ. ഡേ​വി​സ് ചി​റ​മേ​ൽ മു​ഖ്യ അ​ഥി​തിയാ​യി പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഘ​ട​ന​യു​ടെ ഈ ​പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ലെ വെ​ൽ​ഫ​യ​ർ ഫ​ണ്ടി​ന്‍റെ ഉദ്ഘാ​ട​നം ഡേ​വി​സ് അച്ചൻ നി​ർ​വ​ഹി​ച്ചു. ഡോ​. അ​ലി​ഫ് ഷു​ക്കൂ​ർ റം​സാ​ൻ സ​ന്ദേ​ശം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്റ് സാ​റാ​മ്മ ജോ​ൺ ട്ര​ഷ​റ​ർ സ​ജീ​വ് ചാ​വ​ക്കാ​ട് അ​ഡ്വ​വൈ​സ​റി ബോ​ർ​ഡ്‌ മെ​മ്പ​ർ​മാ​രാ​യ അ​ബ്‌​ദു​ൾ ക​ലാം മൗ​ല​വി ജെ​യിം​സ് കൊ​ട്ടാ​രം, അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് പ​ബ്ലി​ക് റി​ലേ​ഷ​ൻ മാ​നേ​ജ​ർ പ​രേ​ഷ് പ​ഠി​റ്റ​ർ,കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ നീ​ക്സ​ൻ ജോ​ർ​ജ്,സ​ലിം രാ​ജ്,അ​ല​ക്സ്‌ മാ​ത്യു,അ​നി​യ​ൻ കു​ഞ്ഞ്,മു​ബാ​റ​ക് ക​മ്പ്ര​ത്,പ്ര​ചോ​ദ് ഉ​ണ്ണി, സാ​ലി ജോ​ർ​ജ് മ​ധു മാ​ഹി,ഷാ​ലു തോ​മ​സ്, ജി​നു കെ ​വി, ത​മ്പി ലൂ​ക്കോ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.


കെ ​കെ പി ​എ ഭാ​ര​വാ​ഹി​ക​ളായ ബൈ​ജു​ലാ​ൽ, വി​നു മാ​വി​ള, അ​മ്പി​ളി, പ്ര​ഭ നാ​യ​ർ,സ​ജീ​വ​ൻ കു​ന്നു​മ്മേ​ൽ, മേ​ഴ്‌​സി കു​ഞ്ഞു​മോ​ൾ, സ​ലീ​ന, അ​രു​ൺ ടോ​മി, ലി​ജേ​ഷ്, സൈ​ജു മാ​മ്മ​ൻ, ബി​ജു കെ ​പി, സ​നോ​ജ് മു​ക്കം, സ​ജി​മോ​ൻ, ജോ​ൺ ചെ​റി​യാ​ൻ, മേ​ഘ, ജോ​മോ​ൻ പി ​ഡാ​നി​യേ​ൽ, സ​ജി​മോ​ൻ,ബി​നു ത​ങ്ക​ച്ച​ൻ,വി​ൽ​സ​ൺ ആ​ന്റ​ണി, വി​പി​ൻ,ഷി​ജോ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്രോ​ഗ്രാ​മി​ന് നേ​തൃത്വം ന​ൽ​കി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ബ്ദു​ൽ ക​രീം ച​ട​ണ്ടി​ന് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.