കൊ​ച്ചി കൂ​ട്ടാ​യ്മ സൗ​ദി അ​റേ​ബ്യ​യു‌​ടെ റ​മ​ദാ​ൻ ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ചു
Friday, March 24, 2023 5:55 PM IST
കെ.ടി മു​സ്ത​ഫ പെ​രു​വെ​ള്ളൂ​ർ
ജി​ദ്ദ: കൊ​ച്ചി കൂ​ട്ടാ​യ്മ സൗ​ദി അ​റേ​ബ്യാ സൗ​ദി​യി​ലു​ട​നീ​ള​വും കൊ​ച്ചി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രി​ക​രി​ച്ചു ന​ട​ത്തി​വ​രാ​റു​ള്ള സ​ൽ​ക​ർ​മ്മ​ങ്ങ​ളു​ടെ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി റ​മ​ദാ​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ൽ ലേ​ബ​ർ ക്യാ​മ്പു​ക​ൾ കേ​ന്ദ്രി​ക​രി​ച്ചു 200 ഓ​ളം റ​മ​ദാ​ൻ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു കൊ​ണ്ട് ഈ ​വ​ർ​ഷ​ത്തെ റ​മ​ദാ​ൻ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് ആ​രം​ഭം കു​റി​ച്ചു.

പ​ഴ വ​ർ​ഗ​ങ്ങ​ൾ, ജ്യൂ​സ്, വെ​ള്ളം, കാ​ര​ക്ക, ഈ​ന്ത​പ്പ​ഴം, ബി​സ്ക​റ്റ്, ബ്ര​ഡ്, സാ​ൻ​ഡ്വി​ച്‌, ബി​രി​യാ​ണി, ക​ബ്സ തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളി​ച്ച് കൊ​ണ്ടാ​ണ് കി​റ്റു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

കൊ​ച്ചി കൂ​ട്ടാ​യ്മ കോ​ർ​ഡി​നേ​റ്റ​ർ ജി​ബി​ൻ സ​മ​ദ് കൊ​ച്ചി, സു​രേ​ഷ്, അ​ബു ക​ലാം, സ്റ്റീ​ഫ​ൻ, റ​ഷീ​ദ്, മ​നു, ഹ​സ്സ​ൻ, അ​ബ്‌​ദു​ൽ റ​ഹ്മാ​ൻ, റം​സാ​ൻ, ഷ​മീ​ർ, ഹം​സ, ബി​നോ​യ്, ബാ​ബു, അ​ഫ്സ​ൽ, ഇ​ബ്രാ​ഹിം, അ​ഷ​റ​ഫ് എ​ന്നി​വ​ർ തേ​തൃ​ത്വം ന​ൽ​കി.

കൊ​ച്ചി കൂ​ട്ടാ​യ്മ റി​യാ​ദ് പ്ര​സി​ഡ​ന്‍റ് കെ.​ബി. ഷാ​ജി ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ സൗ​ദി​യി​ൽ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും നോ​ബ് തു​റ​യും ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണ​വും റ​മ​ദാ​ൻ അ​വ​സാ​നം വ​രെ​യും നി​ല​നി​ക്കു​മെ​ന്നും കോ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.