കുവൈറ്റ് സിറ്റി : കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം ഫ്‌ളൈർ പ്രകാശനം നടത്തി. കെകെപിഎ ജനറൽ സെക്രട്ടറി ബിനു തോമസ് അഡ്വൈസറി ബോർഡ് മെമ്പർ ജെയിംസ് കൊട്ടാരത്തിനു ഫ്‌ളൈർ നൽകി കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. മാർച്ച് 25 ശനിയാഴ്ച അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ വച്ചാണ് സമൂഹ നോമ്പ് തുറ ക്രമീകരിച്ചിരിക്കുന്നത്.
കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡെവിസ് ചിറമേൽ മുഖ്യ അതിഥി ആയിരിക്കുന്ന ചടങ്ങിൽ ഡോ. അലിഫ് ഷുക്കൂർ റംസാൻ സന്ദേശം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്‍റ് സക്കീർ പുത്തെൻ പാലത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി തോമസ് പള്ളിക്കൽ, അഡ്വൈസറി ബോർഡ് മെമ്പർ അബ്ദുൾ കലാം മൗലവി. ജനറൽ കോഡിനേറ്റർ നൈനാൻ ജോൺ, ട്രഷറർ സജീവ് ചാവക്കാട്, ജോയിൻ ട്രഷറർ അമ്പിളി, വൈസ് പ്രസിഡന്റ് വി എ കരിം, സെക്രട്ടറി വിനു മാവിളയിൽ, പ്രഭാ നായർ, അഡ്വൈസറി ബോർഡർ ജെയിംസ് കൊട്ടാരം, ജില്ലാ ഭാരവാഹികൾ ഷൈജു മാമൻ, ബിജി പള്ളിക്കൽ എന്നിവർ ആശംസകൾ അറിയിച്ചു.എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു തങ്കച്ചൻ, അനു ആൽബർട്ട് ഷിജോ ജേക്കബ്, വിൽസൺ ആന്റണി, സാലി ജോർജ് ചടങ്ങിന് നേതുർത്വം നൽകി.പ്രോഗ്രാം കൺവീനർ അബ്ദുൽ കരീം ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.