ത​ന​ത് മാ​പ്പി​ള​പ്പാ​ട്ടു​ക​ൾ കോ​ർ​ത്തി​ണ​ക്കു​ന്ന ഇ​ശ​ൽ നി​ലാ​വ് സീ​സ​ണ്‍ 2 ഫെ​ബ്രു​വ​രി 9ന്
Tuesday, February 7, 2023 4:49 AM IST
ദോ​ഹ: ഖ​ത്ത​റി​ലെ മാ​പ്പി​ള പാ​ട്ടാ​സ്വാ​ദ​ക​ർ​ക്കാ​യ് മീ​ഡി​യ പ്ല​സും റേ​ഡി​യോ സു​നോ 91.7 എ​ഫ്എ​മും ചേ​ർ​ന്നൊ​രു​ക്കു​ന്ന ടീ ​ടൈം പ്ര​സ​ന്‍റ്സ് ദെ​ൽ​വാ​ൻ ഗ്രൂ​പ്പ് ഇ​ശ​ൽ നി​ലാ​വ് സീ​സ​ണ്‍ 2 ബ്രോ​ട്ട് യു ​ബൈ അ​ൽ മ​വാ​സിം ട്രാ​ൻ​സ് ലേ ​ഷ​ൻ​സ് ഫെ​ബ്രു​വ​രി 9 ന് ​ഐ​സി​സി അ​ശോ​ക ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​ത്ത ത​ന​ത് മാ​പ്പി​ള​പ്പാ​ട്ടു​ക​ളാ​കും ഇ​ശ​ൽ നി​ലാ​വി​ന്‍റെ സ​വി​ശേ​ഷ​ത. മാ​പ്പി​ള​പ്പാ​ട്ടി​ന് മ​ഹ​ത്താ​യ സം​ഭാ​വ​ന ന​ൽ​കി​യ അ​ന​ശ്വ​ര പ്ര​തി​ഭ​ക​ളാ​യി​രു​ന്ന എ​ര​ഞ്ഞോ​ളി മൂ​സ, പീ​ർ മു​ഹ​മ്മ​ദ്, വി.​എം. കു​ട്ടി എ​ന്നി​വ​രു​ടെ തെ​ര​ഞ്ഞെ​ടു​ത്ത പാ​ട്ടു​ക​ൾ കോ​ർ​ത്തി​ണ​ക്കി​യ മെ​ഡ​ലി​യും ഇ​ശ​ൽ നി​ലാ​വി​ന് മാ​റ്റു കൂ​ട്ടും.

പ്ര​മു​ഖ ഗാ​യ​ക​ൻ ആ​ദി​ൽ അ​ത്തു​വി​നൊ​പ്പം ഖ​ത്ത​റി​ലെ ജ​ന​പ്രി​യ ഗാ​യ​ക​രാ​യ റി​യാ​സ് ക​രി​യാ​ട്, ഹം​ദാ​ൻ ഹം​സ, നി​ശീ​ത, മൈ​ഥി​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ദെ​ൽ​വാ​ൻ ഗ്രൂ​പ്പ് ഖ​ത്ത​ർ ജ​ന​റ​ൽ മാ​നേ​ജ​ർ ഫു​ളൈ​ൽ പ​റ​ന്പ​ത്ത്, എ​ച്ച്.​ആ​ർ.​മാ​നേ​ജ​ർ ന​വീ​ൻ കു​മാ​ർ, അ​ൽ മ​വാ​സിം ട്രാ​ൻ​സ് ലേ ​ഷ​ൻ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഷ​ഫീ​ഖ് ഹു​ദ​വി, അ​ൽ സു​വൈ​ദ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​വി.​വി. ഹം​സ, ഏ​വ​ൻ​സ് ട്രാ​വ​ൽ ആ​ന്‍റ് ടൂ​ർ​സ് സി.​ഇ.​ഒ. നി​ൽ​ഷാ​ദ് നാ​സ​ർ, മീ​ഡി​യ പ്ള​സ് സി.​ഇ. ഒ. ​ഡോ. അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, റേ​ഡി​യോ സു​നോ പ്രോ​ഗ്രാം ഹെ​ഡ് ആ​ർ.​ജെ. അ​പ്പു​ണ്ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യു​ടെ എ​ൻ​ട്രി പാ​സ് ദെ​ൽ​വാ​ൻ ഗ്രൂ​പ്പ് ഖ​ത്ത​ർ ജ​ന​റ​ൽ മാ​നേ​ജ​ർ ഫു​ളൈ​ൽ പ​റ​ന്പ​ത്ത് അ​ൽ സു​വൈ​ദ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​വി.​വി. ഹം​സ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു

ഇ​ശ​ൽ നി​ലാ​വി​ന്‍റെ സൗ​ജ​ന്യ എ​ൻ​ട്രി പാ​സു​ക​ൾ​ക്ക് 44324853 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.