ഫോ​ക്ക് ബാ​ല​വേ​ദി റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Wednesday, February 1, 2023 6:54 AM IST
സലിം കോട്ടയിൽ
കു​വൈ​റ്റ്: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) ബാ​ല​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

ഫോ​ക്ക് ആ​ക്ടി​ഗ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു എ​ൻ.​കെ, ട്ര​ഷ​റ​ർ സാ​ബു ടി.​വി, വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ജി​ജ മ​ഹേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ബാ​ല​വേ​ദി കു​ട്ടി​ക​ള​ൾ അ​വ​ത​രി​പ്പി​ച്ച പാ​ർ​ല​മെ​ന്‍റ് ഷോ, ​ക്വി​സ്, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ അ​ര​ങ്ങേ​റി. ബാ​ല​വേ​ദി കോ​ർ​ഡി​നേ​റ്റ​ർ വി​നോ​ദ്കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ന് ബാ​ല​വേ​ദി ക​ണ്‍​വീ​ന​ർ ജീ​വ സു​രേ​ഷ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.